ചെണ്ടയോന്നൊക്കെ വിളിച്ച് ഹർഷലിനെയും പാവം അർജുനെയും നമ്മൾ ട്രോളി, ഇവൻ മാത്രം പലപ്പോഴും രക്ഷപെട്ട് പോകുന്നു; സത്യത്തിൽ അവരെക്കാൾ വലിയ ദുരന്തം

ഇന്ത്യയുടെ യുവ പേസർ ഉമ്രാൻ മാലിക് കഴിഞ്ഞ ഒരു വർഷമായി ഒരു മികച്ച പ്രതിഭയായി ഉയർന്നുവന്നിട്ടുണ്ട്. തന്റെ പേസ് ഉപയോഗിച്ച്, ഉമ്രാൻ നിരവധി ബാറ്റ്‌സ്മാന്മാർക്ക് പേടി സ്വപ്നമായി മാറിയിട്ടുണ്ട്. പതുക്കെ പതുക്കെ താരം ഒരു പ്രധാന അംഗമായി മാറി. സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാനുള്ള കഴിവ് ഉംറാനുണ്ടെന്നത് നിഷേധിക്കാനാവില്ലെങ്കിലും അദ്ദേഹത്തെ അതെ സ്പീഡ് തന്നെ ചതിക്കുകയാണോ എന്ന സംശയമുണ്ട്. കാരണം ഒരു മലയാള സിനിമയിലെ പ്രശസ്തമായ ” നന്ദി മാത്രമേ ” പോലെ ” സ്പീഡ് മാത്രം ഉള്ളു” എന്നതാണ് ഇപ്പോൾ പ്രശ്നം.

ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും ഒരു ഓവർ മാത്രം എറിഞ്ഞ താരം അതിൽ വഴങ്ങിയത് 22 റൺസാണ്. അവസാനം മത്സരം 9 റൺസിന് ഹൈദരാബാദ് മത്സരം ജയിച്ചപ്പോൾ ഉമ്രാനെ പിന്നെ ഒരു ഓവർ പോലും താരത്തിന് നൽകാതിരുന്ന ഹൈദരാബാദ് നായകന് നന്ദി പറയുകയാണ് ആരാധകർ. കഴിഞ്ഞ സീസണിലൊക്കെ അപാര വേഗവും യോർക്കർ കൃത്യതയുമൊക്കെ കൊണ്ട് എതിരാളികളെ ഞെട്ടിച്ച താരത്തിന്റെ നിഴൽ മാത്രമാണ് ഇപ്പോൾ ഉള്ളത്.

Read more

ഈ സീസണിലൊക്കെ ചെണ്ടകൾ എന്നൊക്കെ പറഞ്ഞ് പല ബോളറുമാരെയും ട്രോളിയ ക്രിക്കറ്റ് പപ്രേമികൾ ഏറ്റവും വലിയ ചെണ്ടയായ മാലിക്കിനെ കാണുന്നില്ലെന്ന് ട്രോളന്മാർ പറയുന്നു. വെറും 5 വിക്കറ്റുകൾ മാത്രം നേടിയ താരം ആകെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. മാനേജ്മെന്റിന് താരത്തെ വിശ്വാസമില്ലെന്നും പരാതിയുണ്ട്.