പണ്ട് സ്പിന്നര്‍മാരെ അവരുടെ കയ്യില്‍ നിന്നും തന്നെ ബോളിനെ റീഡ് ചെയ്ത് കളിക്കുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു, ഇന്നോ?

കപില്‍ ശര്‍മ്മ ഷോയില്‍ വീരേന്ദര്‍ സെവാഗ് സച്ചിനെ കുറിച്ച് ഒരു സ്റ്റോറി പറയുന്നുണ്ട്…. ‘ഒരിക്കല്‍ ഒരു മാച്ചില്‍ സച്ചിന്‍ ബൗള്‍ഡായി വളരെ വിഷമത്തോട് കൂടിയാണ് ഡഗ് ഔട്ടില്‍ വന്നിരിക്കുന്നത്. ബൗള്‍ഡായത് എന്റെ മിസ്റ്റേക്കല്ല എന്നാണ് സച്ചിന്റെ വാദം. എന്റെ ചിരി കണ്ടിട്ട് സച്ചിന്‍ എനിക്ക് അത് വിവരിച്ച് തരുന്നുണ്ട് – ആ ബോള്‍ ബൗളറുടെ കയ്യില്‍ നിന്നും വരുമ്പോള്‍ പുറത്തേക്ക് പോകുന്ന രീതിയിലാണ് വന്നത്; അതിന്റെ സീം ഫസ്റ്റ് സ്‌ളിപ്പിന് നേരെ ആയിരുന്നു. ബോള്‍പിച്ച് ചെയ്യുന്നത് വരെ അങ്ങനെ തന്നെ ആയിരുന്നു. പിച്ച് ചെയ്തതിനു ശേഷം അപ്രതീക്ഷിതമായാണ് ഉള്ളിലേക്ക് വന്നത്. ബോള്‍ പിച്ച് ചെയ്തിടത്ത് എന്തോ സംഭവിച്ചു, അതു കൊണ്ടാണ് ബോള്‍ഡായത്….’

ചിരി നിര്‍ത്തിയ സെവാഗ് ചിന്തിച്ചത് മറ്റൊരു കാര്യമാണ്. ഒരു ബോളറുടെ കൈയ്യില്‍ നിന്നും വരുന്ന ബോളിനെ ഇത്രയും ക്ലിയറായി കണ്ട് വിശകലനം ചെയ്യാന്‍ വേറാര്‍ക്ക് സാധിക്കും??? ശ്രീലങ്കയുമായുള്ള ഈ ODI സീരീസ് കണ്ടപ്പോ ഓര്‍മ്മ വന്നത് സേവാഗിന്റെ ഈ കഥയാണ്. പണ്ട് സ്പിന്നര്‍മാരെ അവരുടെ കയ്യില്‍ നിന്നും തന്നെ ബൗളിനെ റീഡ് ചെയ്ത് കളിക്കുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. ഇന്ന് വിരാട് കോഹ്ലി പിച്ചില്‍ നിന്നും റീഡ് ചെയ്യാന്‍ ശ്രമിച്ച് പുറത്താകുമ്പോ, രോഹിത് ടേണ്‍ നോക്കാതെ അടിച്ചകറ്റാന്‍ ശ്രമിച്ചാണ് പുറത്താകുന്നത്…..

ഇതിന് മുന്‍പ് ഇത്തരം ഒരു സ്പിന്‍ പിച്ചില്‍ ഇന്ത്യ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് കളിച്ചത് എന്നാണ് ? ഓര്‍മ്മയില്ല…. ലോകമെമ്പാടും വൈറ്റ് ബോള്‍ ക്രിക്കറ്റിന് ഫ്‌ലാറ്റ് പിച്ചുകള്‍ മാത്രമായി വരുന്നതോടെ പല ബാറ്റര്‍മാരും ബോളിന്റെ ലൈന്‍ നോക്കി ഹിറ്റ് ചെയ്യുക എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.

വിന്‍ ടോസ്, ബാറ്റ് ഫസ്റ്റ് & വിന്‍ ദി ഗെയിം എന്ന പിച്ചില്‍ തങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ അതിന് ഇണങ്ങുന്ന മിസ്റ്ററിയും അല്ലാത്തതുമായ സ്പിന്‍ പടയുമായി ഇറങ്ങിയ ശ്രീലങ്കയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ഇനി ഇതുപോലൊരു പിച്ച് കിട്ടാന്‍ സാധ്യതകള്‍ കുറവാണെന്നിരിക്കെ ഈ തോല്‍വി ഇന്ത്യ ഒരു സംഭവമായി കാണാന്‍ ചാന്‍സില്ല. ഇനിയൊരു സാധ്യതയുള്ളത് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ ശ്രീലങ്കയിലോ എമിറേറ്റ്‌സിലോ നടക്കാം എന്നുള്ളതാണ്. അതിന് വേണ്ടിയുള്ള പ്രിപ്പറേഷന്‍സ് വൈറ്റ് ബോള്‍ കളിക്കാരെയെല്ലാം വിജയ് ഹസാരെയില്‍ സ്പിന്നിനെതിരെ പരിശീലിപ്പിക്കുക എന്നുള്ളതും. വൈകാതെ രോഹിതും കോഹ്ലിയും ഒഴിച്ച് ശ്രേയസ്സും രാഹുലും പന്തുമടക്കമുള്ള സകലരേയും വിജയ് ഹസാരെയില്‍ കാണാന്‍ സാധിച്ചേക്കും. സീനിയേഴ്സിന് എന്തും ആകാലോ…

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍