പണ്ട് ബാഴ്സയ്ക്കെതിരെ നമ്മൾ തിരിച്ചുവരവ് നടത്തി, അതുപോലെ ഒരെണ്ണം നമുക്ക് ഇനിയും പറ്റും; റയലിനെ മറികടക്കുമെന്ന് ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ്

ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ് തന്റെ ലിവർപൂളിലെ സഹതാരങ്ങളോട് യുവേഫ ചാമ്പ്യൻസ് ലീഗ് അവസാന 16-ലെ റയൽ മാഡ്രിഡിനെതിരെയ ആദ്യ ലെഗ് തോൽവി മറികടന്ന് എന്ത് വിലകൊടുത്തും രണ്ടാം ലെഗിൽ ഒരു അദ്ഭുതകരമായ തിരിച്ചുവരവ് നടത്തണമെന്നും പറയുന്നു. പലവട്ടം ഇത്തരത്തിലുള്ള മികച്ച തിരിച്ചുവരവുകൾ നടത്തിയ ടീമിന് അതൊക്കെ എളുപ്പത്തിൽ സാധിക്കും എന്നും താരംപറഞ്ഞു.

ഫെബ്രുവരി 21 ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ലിവർപൂൾ 5-2 ന് തോറ്റു, ഇന്ന് സാന്റിയാഗോ ബെർണബ്യൂവിൽ റിട്ടേൺ ലെഗിൽ ലിവർപൂളിന് മുന്നിൽ കീഴടക്കാൻ വലിയ ലക്ഷ്യമാണ് ഉള്ളത്. മാനേജർ യുർഗൻ ക്ലോപ്പിന് കീഴിൽ നടന്ന അഞ്ച് മീറ്റിംഗുകളിൽ ലിവർപൂൾ റയലിനെ തോൽപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

എന്നിരുന്നാലും, റയൽ മാഡ്രിഡിനെതിരെ കുറഞ്ഞത് മൂന്ന് ഗോളുകളെങ്കിലും നേടാനും പരാജയം മറികടക്കാനും ലിവർപൂളിന് കഴിവുണ്ടെന്ന് അലക്സാണ്ടർ-അർനോൾഡ് വിശ്വസിക്കുന്നു. ലിവർപൂൾ എക്കോ (h/t HITC) വഴി കളിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു:

“ഗെയിം ജയിക്കുന്നതിനായി ഏതറ്റം വരെ പോകാനും ഞങ്ങൾ ശ്രമിക്കും. ഞങ്ങൾക്ക് തിരിച്ചുവരവ് സാധ്യമല്ല എന്ന രീതിയിൽ ആയിരിക്കില്ല ഞങ്ങൾ കളിക്കുക. ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു. “ഇത് നടക്കുമെന്ന് ഞങ്ങൾക്കറിയാം. ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിലും.

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഞങ്ങൾക്ക് കൂടുതൽ ഗോളടിക്കാൻ പറ്റും, ഏറ്റവും മികച്ച മത്സരം ഞങ്ങൾ കാഴ്ചവെക്കും .”

ക്ലോപ്പ് തന്റെ കളിക്കാർക്ക് സമാനമായ ഒരു സന്ദേശം അയച്ചു, അവരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ച ശേഷം സാന്റിയാഗോ ബെർണബ്യൂവിൽ ഒരു പ്രശസ്തമായ വിജയം എളുപ്പത്തിൽ നേടാമെന്നും പറഞ്ഞു.
2018-19 ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ബാഴ്‌സലോണയ്‌ക്കെതിരായ ആദ്യ പാദത്തിലെ 3-0 തോൽവി അവർ മറികടന്ന് റിട്ടേൺ ലെഗിൽ 4-0 ന് വിജയിച്ചു. എന്നിരുന്നാലും, അത് സ്വന്തം ഗ്രൗണ്ടിലായിരുന്നു, ഇത് റയലിന്റെ മണ്ണിൽ എന്ന വ്യത്യാസമുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്