2024-ൽ കരീബിയനിൽ നടന്ന ടി20 ലോകകപ്പ് ഫൈനൽ പോലെ തന്നെ 2025-ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഏറ്റുമുട്ടുന്നതിന് ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മുൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് പിന്തുണച്ചു. മത്സരത്തിൻ്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ അപരാജിത ക്തിപ്പ് നടത്തിയ ടീമുകളാണ് ഇന്ത്യയും സൗത്താഫ്രിക്കയും.
ആറ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതുള്ള ഇന്ത്യ നാളെദുബായിൽ നടക്കുന്ന ആദ്യ സെമിയിൽ ഓസ്‌ട്രേലിയയെ നേരിടും. ഗ്രൂപ്പ് ബിയിലെ മുൻനിരക്കാരായ ദക്ഷിണാഫ്രിക്ക, ലാഹോറിൽ നടക്കുന്ന രണ്ടാം സെമിയിൽ ന്യൂസിലൻഡിനെ നേരിടും. തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമുകളാണ് ഇന്ത്യയും സൗത്താഫ്രിക്കയും എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞത്.
“(ചാമ്പ്യൻസ് ട്രോഫിയിലെ രണ്ട് ഫൈനലിസ്റ്റുകൾ) പറയാൻ ബുദ്ധിമുട്ടാണ്, പക്ഷേ എൻ്റെ മനസ് പറയുന്നത് ഇന്ത്യ-ദക്ഷിണാഫ്രിക്ക – ടി20 ലോകകപ്പ് ഫൈനൽ പോലെ ഒന്ന് സംഭവിക്കും എന്നാണ്. അത് വീണ്ടും സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിടും. ഇംഗ്ലണ്ടിനെതിരായ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
“ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും ഫൈനലിൽ കാണുമെന്ന് ഞാൻ പറയുമ്പോൾ പോലും മറ്റുള്ള രണ്ട് ടീമുകളെ ഞാൻ വിലകുറച്ച് കാണുന്നില്ല. അവരും മികച്ചവരുടെ ഒരു സംഘമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ആവേശകരമായ പോരാട്ടങ്ങളാണ് സെമിഫൈനലിൽ നമ്മളെ കാത്തിരിക്കുന്നത്.