'സ്വാഗതം സിംബാബ് വേ'! കഷ്ടകാലം ഫ്ലൈറ്റ് പിടിച്ചാണല്ലോ ബാബർ വരുന്നത്, താരം എയറിൽ; കൂട്ടിന് രാഹുലും ബാവുമയും

വമ്പന്‍ പ്രതീക്ഷകളുടെ ട്വന്റി 20 ലോകകപ്പിനെത്തിയ പാകിസ്ഥാന്റെ ഭാവി തുലാസില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങിയതോടെ ഇനി അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ട ഗതിയിലാണ് പാക്കിസ്ഥാന്‍ .

ഗ്രൂപ്പ് ബിയില്‍ അഞ്ചാം സ്ഥാനത്തുള്ള രണ്ട് മത്സരങ്ങളും തോറ്റ നെതര്‍ലാന്‍ഡ്‌സ് മാത്രമാണ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ പാകിസ്ഥാന് പിന്നിലുള്ളത്. ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും അടങ്ങുന്ന മികച്ച ബാറ്റിംഗ് നിരയും ഒപ്പം ഷഹീന്‍ അഫ്രീദിയടെ നേതൃത്വത്തിലുള്ള ലോകോത്തരമായ ബൗളിംഗ് നിരയുമായി ലോകകപ്പിനെത്തിയ ടീം കിരീടം നേടുമെന്ന് പരക്കെ എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ ഈ മൂന്ന് പേരും നിരാശപെടുത്തിയതോടെ പാക്കിസ്ഥാന്റെ കാര്യം പരുങ്ങലിലായി.

നായകൻ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ട ബാബർ തന്നെ ഫോം ഇല്ലാത്ത സമയത്തിലൂടെ കടന്ന് പോകുന്നതിനാൽ ട്രോളുകൾ വാങ്ങിച്ച് കൂട്ടുന്നുണ്ട്. വയറിൽ ആയിരിക്കുന്ന സമയത്ത് എല്ലാം ട്രോളുകൾ ആയിരിക്കും എന്ന് പറഞ്ഞത് പോലെ 2009ല്‍ ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ ആക്രമം ശേഷം എത്തിയ സിംബാബ്‌വെ ടീമിനെ സ്വാഗതം ചെയ്ത ബാബറിന് അമളി പറ്റിയിരുന്നു.

‘സ്വാഗതം സിംബാവേ’- എന്നായിരുന്നു ബാബറിന്റെ ട്വീറ്റ്. സിംബാബ്‌വെ എന്നതിന് പകരം ബാബര്‍ ‘സിംബാവേ’ എന്നായിരുന്നു കുറിച്ചത്. ഈ ട്വീറ്റാണ് ഇപ്പോള്‍ പാക് നായകനെ ട്രോളാനായി ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. എന്തായാലും കുത്തിപൊക്കലിന്റെ കാലത്ത് മോശം സമയത്ത് ആ പണി കൂടി ബാബർ ഏറ്റുവാങ്ങി.