വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് ഇനി സഞ്ജു സാംസണിന് സ്വന്തം. ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടി-20 മത്സരത്തിൽ സഞ്ജു (26 പന്തിൽ 50* റൺസ്) തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയിരിക്കുകയാണ്. ഇതോടെ ടീമിലെ സ്ഥിരം ഓപണർ സ്ഥാനം ഇനി മലയാളി താരത്തിന് സ്വന്തം.

ഓപണിംഗിൽ ഇറങ്ങിയ സഞ്ജു, അഭിഷേക്ക് ശർമ്മയോടൊപ്പം മികച്ച തുടക്കത്തിന് ശ്രമിച്ചെങ്കിലും അഭിഷേക് 8 പന്തിൽ ഒരു ഫോർ അടക്കം 7 റൺസിന് പുറത്തായി. ഇപ്പോൾ സഞ്ജുവിന്റൊപ്പം ക്രീസിൽ നില്കുന്നത് സൂര്യ കുമാർ യാദവ് (15 പന്തിൽ 20 റൺസ്) ആണ്.

സഞ്ജുവിന്റെ വരവോടെ വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെ ടി-20 ഫോർമാറ്റിലേക്ക് തിരികെ വിളിക്കാനുള്ള സാധ്യത കുറവാണ്. ക്ലാസ് ഷോട്ടുകൾക്കും ആക്രമണ ഷോട്ടുകൾക്കും ഒരേ പോലെ പ്രാധാന്യം കൊടുത്താണ് സഞ്ജു തന്റെ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍