കാര്യം ഒക്കെ ശരി തന്നെ, ഈ ഫീസ് താങ്ങാൻ ഞങ്ങൾ ബി.സി.സി.ഐ ഒന്നും അല്ലല്ലോ; ശ്രീലങ്കൻ ടീമിൽ നിന്ന് അപ്രതീക്ഷിത വാർത്ത

മുൻ ഓസ്‌ട്രേലിയൻ ലോകകപ്പ് ജേതാവായ ടോം മൂഡി, 2021 ഫെബ്രുവരി മുതൽ ടീം ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം ശ്രീലങ്കയുമായി വേർപിരിയാൻ ഒരുങ്ങുകയാണ്. ഒക്ടോബർ 16-നും നവംബർ 13 നും ഇടയിൽഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനും ആഴ്ചകൾക്ക് മുമ്പാണ് തീരുമാനം”പരസ്പര ഉടമ്പടി” പ്രകാരം മൂന്ന് വർഷത്തെ കരാർ അവസാനിപ്പിച്ചതായി അറിയാൻ കഴിഞ്ഞു.

ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽസി) സെക്രട്ടറി മോഹൻ ഡി സിൽവ എഎഫ്‌പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ ശ്രീലങ്കൻ ടീമിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച മൂഡി ഈ മാസം അവസാനമോ ലോകകപ്പിന് തൊട്ട് മുമ്പോ സ്ഥാനം ഒഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

“ഞങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഫീസ് താങ്ങാൻ കഴിഞ്ഞില്ല. ശ്രീലങ്കയിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ ഞങ്ങൾക്ക് ആവശ്യമുണ്ട്,” SLC യോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് AFP റിപ്പോർട്ട് ചെയ്തു.

മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറിന് പ്രതിദിനം 1,850 ഡോളറും ഒരു വർഷം 100 ദിവസത്തെ ചെലവും നൽകിയിരുന്നതായും ഉറവിടം കൂട്ടിച്ചേർത്തു. ദ്വീപ് രാഷ്ട്രത്തിൽ മൂഡി 100 ദിവസം ചെലവഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിൽ ടീം ആരും പ്രതീക്ഷിക്കാതെ ഏഷ്യ കപ്പ് സ്വന്തമാക്കുകയും ചെയ്തു.

പുതുതായി രൂപീകരിച്ച യുഎഇ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ലീഗ് ടി20യിൽ ഡെസേർട്ട് വൈപ്പേഴ്സിന്റെ ഡയറക്ടറുടെ റോൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം സ്ഥിതീകരണം നൽകിയിട്ടുണ്ട്. വ്യക്തിക്ക് മുകളിൽ അധികം സൂപ്പർ സ്റ്റാറുകൾ ഇല്ലാതെ ഒരു ടീമിനെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍