പണി പാളി ഗായിസ്, വിന്‍ഡീസ് ഇന്ത്യയെ പൂട്ടും, വമ്പന്‍ മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായി നടന്നു കൊണ്ടിരുന്ന അഞ്ച് മത്സരങ്ങളുടചെ ടി20 പരമ്പര 3-2ന് സ്വന്തമാക്കി വിന്‍ഡീസ്. അവസാനത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 17 റണ്‍സിന് പരാജയപ്പെടുത്തിയാണ് കരീബിയന്‍ പട പരമ്പര സ്വന്തമാക്കിയത്. വിന്‍ഡീസിന്‍രെ ഈ വിജയം അടുത്ത എതിരാളികളായ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാന്‍ വിന്‍ഡീസിനായി. നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് 25 ബോളില്‍ 41 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ബ്രാണ്ടന്‍ കിംഗ് 34, കെയ്ല്‍ മെയര്‍സ് 31, റോവ്മാന്‍ പവല്‍ 35, നിക്കോളാസ് പൂരന്‍ 21 എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. ജയിംസ് വിന്‍സ് അര്‍ദ്ധ സെഞ്ച്വറിയുമായി (35 ബോളില്‍ 55) തിളങ്ങി എങ്കിലും ഇംഗ്ലണ്ടിന് ജയം പിടിക്കാനായില്ല. സാം ബില്ലിംഗ്‌സ് 28 ബോളില്‍ 41 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ കാര്യമായ സംഭാവന നല്‍കാനായില്ല.

ജാസണ്‍ ഹോള്‍ഡറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 2.5 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹോള്‍ഡറിന്റെ 5 വിക്കറ്റ് പ്രകടനം. അക്കീല്‍ ഹൊസെയ്ന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒഡിയന്‍ സ്മിത്ത് ഒരു വിക്കറ്റ് നേടി.

ഇതേ ടീമുമായാണ് വിന്‍ഡീസ് ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത മിന്നും പ്രകടനം ഇന്ത്യയ്‌ക്കെതിരെയും ആവര്‍ത്തിക്കാമെന്ന വിശ്വസത്തിലാണ് അവര്‍.

ഫെബ്രുവരി 16 മുതല്‍ 20 വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ടി20 പരമ്പര. ഇതിനു മുമ്പ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഏകദിനത്തിനു ആതിഥേയത്വം വഹിക്കുന്നത് അഹമ്മദാബാദിലെ നരേന്ദന്ദ്ര മോദി സ്റ്റേഡിയമാണ്.

വിന്‍ഡീസ് ടി20 സ്‌ക്വാഡ്: കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ഫാബിയന്‍ അലെന്‍, ഡാരെന്‍ ബ്രാവോ, റോസ്റ്റണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്രെല്‍, ഡൊമിനിക്ക് ഡ്രേക്ക്സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്സ്, റോമന്‍ പവെല്‍, റൊമാരിയോ ഷെപ്പാര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍.

Latest Stories

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ