ടി20 ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്, അടിമുടി വിറച്ച് ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ്. നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനു കീഴില്‍ 16 അംഗ ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ സംഘത്തെ തന്നെയാണ് ഇന്ത്യക്കെതിരെയും വിന്‍ഡീസ് അണിനിരത്തിയിരിക്കുന്നത്.

വിന്‍ഡീസ് ടി20 സ്‌ക്വാഡ്: കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ഫാബിയന്‍ അലെന്‍, ഡാരെന്‍ ബ്രാവോ, റോസ്റ്റണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്രെല്‍, ഡൊമിനിക്ക് ഡ്രേക്ക്സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്സ്, റോമന്‍ പവെല്‍, റൊമാരിയോ ഷെപ്പാര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍.

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും 2-2നു ഒപ്പം നില്‍ക്കുകയാണ്. നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഇന്നു നടക്കും. ശേഷം വിന്‍ഡീസ് പര്യടനത്തിന് ഇന്ത്യയ്ക്ക് തിരിക്കും.

ഫെബ്രുവരി 16 മുതല്‍ 20 വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ടി20 പരമ്പര. ഇതിനു മുമ്പ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഏകദിനത്തിനു ആതിഥേയത്വം വഹിക്കുന്നത് അഹമ്മദാബാദിലെ നരേന്ദന്ദ്ര മോദി സ്റ്റേഡിയമാണ്.

Latest Stories

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്