അവന്‍ എന്തു ബോളറാണ്, ടേണുമില്ല വിക്കറ്റുമില്ല; ഇന്ത്യന്‍ താരത്തെ പരിഹസിച്ച് സല്‍മാന്‍ ബട്ട്

ഇന്ത്യന്‍ ടീമിലെ അക്‌സര്‍ പട്ടേലിന്റെ ബോളിംഗ് പ്രകടനത്തെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ശാര്‍ദുല്‍ താക്കൂറിനെ പുറത്തിരുത്തി അക്‌സര്‍ പട്ടേലിനെയാണ് ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ താരത്തിന് ബോളിംഗില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. മികച്ച ടേണ്‍ ഉള്ള പിച്ചില്‍ താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.

അക്ഷര്‍ പട്ടേലിന്റെ ബോളിംഗ് നോക്കുക. അയാള്‍ ഒരിക്കലും രവീന്ദ്ര ജഡേജയുടേയും ആര്‍ അശ്വിന്റേയും നിലവാരമുള്ളവനല്ല. അവന്റെ ബാറ്റിംഗ് മികച്ചതായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കൊളംബോ പോലൊരു പിച്ചിലും ടേണ്‍ കണ്ടെത്താന്‍ അവന് സാധിക്കാതെ പോയി.

ഇവിടെ ടേണ്‍ ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എവിടെയാണ് അവന് സാധിക്കുക? വലിയ ടേണ്‍ പിച്ചിലുണ്ടായിരുന്നു. ചരിത് അസലന്‍ക പോലും നാല് വിക്കറ്റ് നേടി. അക്ഷറിന് പക്ഷെ ഒരു ടേണും ലഭിച്ചില്ല. അത് ശ്രദ്ധ നല്‍കേണ്ട കാര്യമാണ്.

കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടേയും ബോളിംഗ് മികച്ചതായിരുന്നു. മനോഹരമായി പന്ത് റിലീസ് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നു. വായുവില്‍ പന്ത് നന്നായി ചലിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ബോളര്‍മാരെല്ലാം പന്തിനെ പുഷ് ചെയ്യാനാണ് ശ്രമിച്ചത്-സല്‍മാന്‍ ബട്ട് പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം