ഏഷ്യാ കപ്പിന് എന്തൊരു വീറും വാശിയും ആണ്!, വരാനിരിക്കുന്ന ടി20 ലോക കപ്പിനു പോലും ഒരുപക്ഷേ ഇത്ര ആവേശമുണ്ടാകില്ല!

ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ ശ്രീലങ്കന്‍ താരങ്ങളും ആരാധകരും നാഗനൃത്തമാടുകയായിരുന്നു. ഈ ഏഷ്യാകപ്പിന് എന്തൊരു വീറും വാശിയും ആണ്! വരാനിരിക്കുന്ന ടി20 ലോകകപ്പിനുപോലും ഒരുപക്ഷേ ഇത്ര ആവേശമുണ്ടാകില്ല!

പണ്ടത്തെ ക്രിക്കറ്റ് മാത്രമാണ് മികച്ചത് എന്ന വിശ്വാസം മൂലം കളി കാണല്‍ നിര്‍ത്തിയ ചിലരെ കണ്ടിട്ടുണ്ട്. അവരുടെ നഷ്ടം എത്ര വലുതാണ്! ഏഷ്യാകപ്പ് പതിറ്റാണ്ടുകളായി നടന്നുവരുന്നുണ്ട്. എന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ഏറ്റവും മികച്ച എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. ഹോങ്കോങ് വരെ പോരാട്ടവീര്യം കാട്ടുന്നു. ഒട്ടുമിക്ക മാച്ചുകളും നഖം കടിപ്പിക്കുന്ന ത്രില്ലറുകള്‍!

ലോക ക്രിക്കറ്റില്‍ ശിശുക്കളായിരുന്ന കാലത്താണ് അര്‍ജ്ജുന രണതുംഗെയുടെ ടീം ലോകകപ്പ് നേടിയത്. ഇപ്പോള്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വന്തം മണ്ണില്‍ ഏഷ്യാകപ്പ് നടത്താനുള്ള അവസരം പോലും കൈമോശം വന്നു. പക്ഷേ സിംഹളവീര്യം ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ തന്നെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവര്‍ക്ക് അഭിനന്ദനങ്ങള്‍…

ബംഗ്ലാദേശിലെ വികാരതീവ്രത കൂടിയ കാണികള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയവരെയെല്ലാം ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ബംഗ്ലാദേശ് തോല്‍ക്കുമ്പോള്‍ ഈ മൂന്ന് രാജ്യങ്ങളും ഒന്നിച്ച് നിന്ന് ആഘോഷിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. വൈകാതെ അഫ്ഗാനിസ്ഥാനും അതില്‍ പങ്കുചേര്‍ന്നേക്കാം.

ബംഗ്ലാദേശ് കാണികള്‍ ക്രിക്കറ്റിന് എരിവും പുളിയും നല്‍കുന്നുണ്ട്. അത് നല്ലതാണ്. കളി കൂടുതല്‍ ആവേശകരമാകും. നാഗനൃത്തങ്ങള്‍ ഇനിയും കാണാനാകും. ക്രിക്കറ്റ് ജയിക്കും…!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന