ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സംഭവിക്കുന്ന ട്വിസ്റ്റുകൾ പോലെ സിനിമകളിൽ നമുക്ക് ട്വിസ്റ്റുകൾ കാണാൻ സാധിക്കുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. 2024 ൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലക്ഷ്യം പിന്തുടരുന്ന ടീമായി മാറിയതിൽ നിന്ന്, ഈ വർഷം ലീഗിലെ ഏറ്റവും കുറഞ്ഞ സ്‌കോർ പ്രതിരോധിച്ച ടീമായി പഞ്ചാബ് കിംഗ്‌സ് മാറി. ആകസ്മികമായി, രണ്ടും ഒരേ ടീമിനെതിരെ – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ -. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള നൈറ്റ് റൈഡേഴ്‌സിന് അങ്കൃഷ് രഘുവംശിയുടെയും ആൻഡ്രെ റസ്സലിന്റെയും ധീരമായ ശ്രമങ്ങൾക്കിടയിലും 112 റൺസ് എന്ന പഞ്ചാബ് ഉയർത്തിയ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. യുസ്‌വേന്ദ്ര ചാഹലിന്റെ 4 വിക്കറ്റ് നേട്ടത്തിന്റെ പിൻബലത്തിൽ തോൽവി ഉറപ്പിച്ച മത്സരം പഞ്ചാബ് ജയിച്ചു കയറുക ആയിരുന്നു.
ബൗളർമാർക്ക് നല്ല സഹായം കെട്ടിയ പിച്ചിൽ രണ്ട് ടീമിലെ ബാറ്റ്‌സ്മാൻമാരും റൺസ് നേടാൻ പാടുപെട്ടു. മത്സരം പൂർത്തിയായ ശേഷം സംസാരിച്ച ഇരുടീമിലെ നായകന്മാരും ടീമുകളുടെ ബാറ്റിംഗിനെക്കുറിച്ചാണ് കൂടുതൽ സംസാരിച്ചത്. “എന്തൊരു മോശം ബാറ്റിംഗ് ശ്രമം ആയിരുന്നു ഞങ്ങളുടെ, കളിക്കുശേഷം സംസാരിച്ചപ്പോൾ രഹാനെ അയ്യരോട് പറഞ്ഞു.
മത്സരത്തിലെ കളി മാറ്റിമറിച്ച നിമിഷമായിട്ടാണ് രഹാനെയുടെ പുറത്താക്കലിനെ പലരും വിശേഷിപ്പിച്ചത്. യുസ്‌വേന്ദ്ര ചാഹലിനെ സ്വീപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കെകെആർ നായകന് എൽബിഡബ്ല്യു ആകുക ആയിരുന്നു. ചഹലെറിഞ്ഞ ഗൂഗ്ലിക്കെതിരേ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച രഹാനെ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ആംഗ്രിഷ് രഘുവംശിയുമായി സംസാരിച്ച ശേഷം റിവ്യു എടുക്കാതെ രഹാനെ മടങ്ങുകയും ചെയ്തു. എന്നാൽ രഹാനെയുടെ ഈ തീരുമാനം ശരിയായിരുന്നില്ലെന്നു പിന്നീട് റിപ്ലേകളിൽ വ്യക്തമായി. റിവ്യൂവിന് കൊടുത്തിരുന്നെങ്കിൽ അദ്ദേഹം നോട്ട് ഔട്ടായേനെ.
ഇത് കളിയിലെ നിർണായക നിമിഷമായി. തന്ത്രപരമായ പിച്ചിൽ രഹാനെ നിന്നിരുന്നെങ്കിൽ അവസാന മത്സരഫലത്തിൽ മാറ്റം വരുമെന്ന് പറയുന്നവർ ഏറെയാണ്.
Was watching the #PBKSvKKR game and caught this funny bit as Shreyas and Rahane shook hands at the end. In a self-deprecating way Rahane appears to be saying to Shreyas in Marathi : काय फालतू बॅटिंग केली ना आम्ही (We played terrible, didn't we) 😂😂 pic.twitter.com/bNkC7TXGbU
— निखिल घाणेकर (Nikhil Ghanekar) (@NGhanekar) April 15, 2025
Read more