2024 ലെ ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയ പാറ്റ് കമ്മിൻസ് ഇപ്പോഴിതാ അടുത്ത മത്സരത്തിലും ഹാട്രിക്ക് നേട്ടം ആവർത്തിച്ചിരിക്കുകയാണ്. മികച്ച രീതിയിൽ ബൗൾ ചെയ്ത താരം എതിരാളികൾക്ക് സ്‌കോറിംഗ് അവസരങ്ങളൊന്നും നൽകിയില്ല. ടി20 ലോകകപ്പിൻ്റെ ചരിത്രത്തിലെ എട്ടാമത്തെ ഹാട്രിക്കും ഈ വർഷത്തെ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് നേട്ടവുമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ടി 20 ലോകകപ്പ് ചരിത്രത്തിൽ തന്നെ ലോകകപ്പിൽ 2 ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ താരവുമായി താരം മാറിയിരിക്കുകയാണ്
തന്റെ മൂന്നാം ഓവറിന്റെ അവസാന പന്തിൽ റഷീദ് ഖാനെ (2 ) മടക്കിയാണ് കമ്മിൻസ് തുടങ്ങിയത്. ശേഷം തന്റെയും ഇന്നിങ്സിലെയും അവസാന ഓവർ എറിയാൻ എത്തിയ താരം കരിം ജനത്തിനെ (13 ) മടക്കി അഫ്ഗാൻ വെല്ലുവിളിച്ചു. അടുത്ത പന്തിൽ റൺ ഒന്നും എടുക്കാതെ ഗുൽബതിനെ മടക്കി ഹാട്രിക്ക് പൂർത്തിയാക്കുക ആയിരുന്നു താരം.
മത്സരം അതിന്റർ 13 . 2 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും പൊക്കത്തെ 100 റൺ എടുത്ത് നിന്ന അഫ്ഗാന് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ നേടാനായത് 148 / 6 മാത്രം. അവസാന ഓവറുകളിൽ മികച്ച ബോളിങ്ങിലൂടെ ഓസ്ട്രേലിയ കളിയിൽ ആധിപത്യം സ്ഥാപിക്കുക ആയിരുന്നു. കമ്മിൻസിന്റെ മൂന്ന് വിക്കറ്റുകൾ കൂടാതെ സാമ്പ രണ്ടും സ്റ്റോയ്‌നിസ് ഒരു വിക്കറ്റും നേടി തിളങ്ങി.
Read more
ബ്രെറ്റ് ലീക്ക് ശേഷം ലോകകപ്പ് മത്സരത്തിൽ തുടർച്ചയായി മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ താരമെന്ന നേട്ടമായിരുന്നു ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഹാട്രിക്ക് നേട്ടത്തോടെ താരം സ്വന്തമാക്കിയത്.