IPL 2025: എന്തൊരു മനുഷ്യൻ ഇത്, പരിക്കിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും ഞെട്ടിച്ച് രാഹുൽ ദ്രാവിഡ്; പുതുതലമുറക്ക് ഇത് മാതൃക; വീഡിയോ കാണാം

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് തയ്യാറെടുക്കുന്നതിനായി മാർച്ച് 12 ബുധനാഴ്ച ടീം ക്യാമ്പിൽ എത്തിയപ്പോൾ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ക്രച്ചസ് ഉപയോഗിച്ച് നടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. മാർച്ച് 22 ന് ലീഗിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ‌കെ‌ആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർ‌സി‌ബി) നേരിടും.

അടുത്തിടെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌എസ്‌സി‌എ) ഗ്രൂപ്പ് III ലീഗ് സെമിഫൈനലിൽ വിജയ ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കുന്നതിനിടെ ദ്രാവിഡിന് കാലിന് പരിക്കേറ്റു. വിജയ ക്രിക്കറ്റ് ക്ലബ് തുടക്കത്തിൽ തകർച്ച നേരിട്ട സമയത്താണ് ദ്രാവിഡ് എത്തിയത്. ഏഴാം ഓവറിൽ 12/3 എന്ന നിലയിൽ ടീം നിൽക്കുക ആയിരുന്നു

തുടർന്ന് ദ്രാവിഡ് തന്റെ 16 വയസ്സുള്ള മകൻ അൻവേയ്‌ക്കൊപ്പം ക്രീസിൽ ചേർന്നു. രണ്ട് പന്തുകൾക്ക് ശേഷം വേദന അനുഭവപ്പെട്ടെങ്കിലും, ബാറ്റിംഗ് തുടർന്നു, ഇരുവരും 66 പന്തിൽ നിന്ന് 43 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 28 പന്തിൽ നിന്ന് ആറ് ബൗണ്ടറികൾ ഉൾപ്പെടെ 29 റൺസ് നേടിയ ദ്രാവിഡ് നിന്നപ്പോൾ മകൻ 22 റൺസ് നേടി.

അതിനിടെ 18-ാം ഓവറിൽ ഓടുന്നതിനിടെ ദ്രാവിഡിന് പരിക്കേറ്റു, കളിക്കളത്തിന് പുറത്തേക്ക് പോയ ദ്രാവിഡ് പിന്നെ തിരിച്ചെത്തിയില്ല. വിജയ സിസി 40 ഓവറിൽ 149 റൺസ് നേടി, എന്നാൽ ജയനഗർ ക്രിക്കറ്റേഴ്‌സ് 31.3 ഓവറിൽ ലക്ഷ്യം എളുപ്പത്തിൽ അഞ്ച് വിക്കറ്റ് വിജയം നേടി.

ബുധനാഴ്ച, വരാനിരിക്കുന്ന ഐപിഎൽ സീസണിനുള്ള തയ്യാറെടുപ്പിനായി 52-കാരനായ അദ്ദേഹം റോയൽസ് ക്യാമ്പിൽ ചേർന്നു. ക്രച്ചസുമായി നടക്കുകയും കളിക്കാരുമായി സംവദിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

Read more