ഐ.പി.എല്‍ പോലെ ലോകോത്തര ടൂര്‍ണമെന്റ് വേദിയില്‍ ഒരു കമന്ററേറ്റര്‍ ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത് എന്ത് കഷ്ടമാണ്

ഇന്നലെ അജിന്‍ക്യ രഹാനെ തകര്‍ത്തടിച്ചു കളിച്ചുകൊണ്ടിരുന്നപ്പോള്‍ കമന്ററേറ്റര്‍ ജതിന്‍ സപ്രു പറയുക ഉണ്ടായി, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ മുന്നില്‍ ഇങ്ങനെ കളിക്കുമ്പോള്‍ അതു ടെസ്റ്റില്‍ രഹാനയെ ഉള്‍പ്പെടാത്തത് പുനരാലോചിക്കാന്‍ ഒരു സന്ദര്‍ഭം ആകുമെന്ന്.

എന്തൊരു ദുര്‍ബലമായ കമന്റ് ആയിരുന്നു അതു. രഹാനെ തന്റെ അവസാന ടെസ്റ്റ് കളിച്ചതു ദക്ഷിണാഫ്രിക്കയുമായി ജനുവരി 2022ല്‍ ആണ്. അന്ന് കോഹ്ലി ആയിരുന്നു ക്യാപ്റ്റന്‍. തുടര്‍ന്നു ലങ്കയുമായി അടുത്ത പരമ്പരയില്‍ ആണ് രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.

രഹാനയെ മാറ്റിയതില്‍ രോഹിതിനു ഒരു പങ്കും ഇല്ല. രഹാനെ ഔട്ട് ഓഫ് ഫോം ആയിരുന്നു.
പോരാത്തതിന് തുടര്‍ച്ചയായി പരാജയവും.സെലക്ടര്‍മാര്‍ ഉന്നം വെച്ചിരിക്കുന്ന ആള്‍ ആയിരുന്നു രഹാനെ. ആ നിസ്സഹായ കെണിയില്‍ അയാള്‍ വീണു. രഹാനെ മാത്രം അല്ല, പൂജാരയും വീണു. പക്ഷെ പൂജാര ശക്തമായി തിരിച്ചു വന്നു.

ഐപിഎല്‍ പോലെ ലോകോത്തര ടൂര്‍ണമെന്റ് വേദിയില്‍ ഒരു കമന്ററേറ്റര്‍ ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത് കഷ്ടം തന്നെ ആണ്.

എഴുത്ത്: എബി മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?