IPL 2025: എന്ത് തോന്ന്യാസമാണ് നീ കാണിച്ചത്, ഇമ്മാതിരി മോശം പ്രവർത്തി ഇനി മേലാൽ ആവർത്തിക്കരുത്; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്കർ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷം ലക്നൗ താരം ദിഗ്‌വേഷ് സിംഗ് രതി വാർത്തകളിൽ നിറഞ്ഞിരുന്നു. ലഖ്‌നൗവിൽ നടന്ന മത്സരത്തിലെ പിബികെഎസ് ചേസിന്റെ മൂന്നാം ഓവറിൽ പിബികെഎസ് ബാറ്റ്‌സ്മാൻ പ്രിയാൻഷ് ആര്യയെ പുറത്താക്കിയതിന് ശേഷമുള്ള എൽഎസ്ജി ലെഗ് സ്പിന്നറുടെ അമിത ആഘോഷം വലിയ കോളിളക്കം സൃഷ്ടിച്ചു. വെസ്റ്റ് ഇൻഡീസിന്റെ കെസ്രിക് വില്യംസിന്റെ നോട്ട്ബുക്ക് സെൻഡ് ഓഫിനെ അനുസ്മരിപ്പിക്കുന്ന ആഘോഷമാണ് താരം നടത്തിയത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഇംഗ്ലീഷ് കമന്ററി ബോക്സിൽ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ തന്റെ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് ഹിന്ദി കമന്ററിയിൽ തന്റെ നിരാശ പ്രകടിപ്പിച്ചു. ആര്യ പുറത്തായതിന് ശേഷമുള്ള രതിയുടെ ആഘോഷത്തെ പരാമർശിച്ചുകൊണ്ട് കൈഫ് ചോദിച്ചു, “അയാൾ എന്താണ് ചെയ്യുന്നത്? ആർക്കാണ് അവൻ എഴുതുന്നത്? ആര്യ ഇതിനകം പവലിയനിലേക്ക് മടങ്ങി കഴിഞ്ഞു”

മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ പിബികെഎസ് 172 റൺസ് എന്ന ലക്ഷ്യം പിന്തുടരുമ്പോൾ ആണ് സംഭവം നടന്നത്. ക്യാപ്റ്റൻ ഋഷഭ് പന്ത് രതിയെ ആക്രമണത്തിലേക്ക് കൊണ്ടുവന്നപ്പോൾ പഞ്ചാബ് സ്കോർ 26/0 ആയിരുന്നു. 9 പന്തിൽ നിന്ന് 8 റൺസ് നേടിയ ആര്യയെ, രതി പുറത്താക്കി. രതിയുടെ ആദ്യ പന്തിൽ ബൗണ്ടറി നേടിയ ആര്യ അടുത്ത പന്തിൽ പുറത്തായി.

എന്തായാലും വിക്കറ്റ് നേട്ടത്തിന് പിന്നാലെ നടത്തിയ ആഘോഷം ഒരു ആവശ്യവും ഇല്ലാത്തത് ആണെന്നും പ്രവർത്തി ആവർത്തിക്കരുതെന്നും ആണ് സുനിൽ ഗാവസ്‌കർ പറഞ്ഞത്. എന്തായലും ഈ ആഘോഷം നടത്തിയതിന് ലക്നൗ താരത്തിന് പിഴ കിട്ടി.

Latest Stories

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ