PBKS UPDATES: അവന്മാരുടെ മണ്ടത്തരമാണ് തോൽവിക്ക് കാരണമായത്, കൂടാതെ ദുരന്തം ബോളിങ്ങും: ശ്രേയസ് അയ്യർ

സൺറൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. സൺറൈസേഴ്സിനായി ഓപണർ അഭിഷേക് ശർമ്മയുടെ (141) സെഞ്ച്വറി മികവിലാണ് ടീം രണ്ട് ഓവർ ബാക്കി നിൽക്കേ വിജയിച്ചത്. കൂടാതെ ട്രാവിസ് ഹെഡും (66) മികച്ച പ്രകടനം നടത്തി.

പഞ്ചാബിനായി മികച്ച പ്രകടനവുമായി ശ്രേയസ് അയ്യർ 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. കൂടാതെ പ്രിയാൻഷ് ആര്യ 36 റൺസും, പ്രബസിമ്രാന് സിങ് 42 റൺസും, മാർക്‌സ് സ്‌റ്റോയിനസ് 34 റൺസും, നേഹൽ വാധീരാ 27 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ മോശമായ ബോളിങ് പ്രകടനം തോൽവിക്ക് കാരണമായി. അതിനെ കുറിച്ച് ശ്രേയസ് അയ്യർ സംസാരിച്ചു.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

” തോൽവി എന്നെ അത്ഭുതപ്പെടുത്തി. സത്യം പറഞ്ഞാൽ, പഞ്ചാബ് നേടിയത് മികച്ചൊരു ടോട്ടൽ ആയിരുന്നു. എന്നാൽ സൺറൈസേഴ്സ് രണ്ട് ഓവറുകൾ ബാക്കി നിർത്തി മത്സരം പിന്തുടർന്ന് വിജയിച്ചു. എനിക്ക് ചിരിയാണ് വരുന്നത്”

ശ്രേയസ് അയ്യർ തുടർന്നു:

” പഞ്ചാബ് താരങ്ങൾ ക്യാച്ചുകൾ എടുക്കാമായിരുന്നു. അഭിഷേക് ശർമ നിരവധി തവണ ക്യാച്ചുകളിൽ നിന്ന് രക്ഷപെട്ടു. അഭിഷേകിന്റെ പ്രകടനം അസാധാരണമായിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, പഞ്ചാബിന്റെ ബൗളിങ് മോശമായിരുന്നു. പഞ്ചാബ് പുതിയ പദ്ധതികൾ രൂപീകരിക്കണം. തെറ്റുകൾ തിരുത്തേണ്ടതുണ്ട്” ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

ദിലീപ് തുടരും..; പ്രിന്‍സിന്റെ കുടുംബം കളക്ഷനിലും പൊളി, റിപ്പോര്‍ട്ട് പുറത്ത്‌

'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല'; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന

INDIAN CRICKET: നിന്റെ കണ്ണീരും ആരും കാണാത്ത പോരാട്ടങ്ങളും കണ്ടത് ഞാന്‍ മാത്രം, ക്രിക്കറ്റിനായി നീ അത്രമേല്‍ സ്വയംസമര്‍പ്പിച്ചു, വിരാട് കോഹ്‌ലിയെ കുറിച്ച്‌ വികാരാധീനയായി അനുഷ്‌ക ശര്‍മ്മ

'കരുതിയിരിക്കാം, പാക് ചാരന്മാരാകാം'; വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി പ്രതിരോധ വകുപ്പ്

‘ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് ഇനിയും ബാല്യമുണ്ടായിരുന്നു, രണ്ട് വര്‍ഷം കൂടിയെങ്കിലും തുടരുമായിരുന്നു’; വിരാട് കോലിയുടെ വിരമിക്കലിൽ പ്രതികരണവുമായി വി ഡി സതീശന്‍