ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായത് പാകിസ്ഥാനാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആദ്യം പുറത്തായത് അവരായിരുന്നു. കൂടാതെ ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് അവർക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് ടീമിന് നേരെയും, താരങ്ങൾക്ക് നേരെയും ഉയർന്നു വരുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇപ്പോൾ ന്യുസിലാൻഡിനെതിരെ ടി 20 പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ടീമിൽ ഞെട്ടിക്കുന്ന മാറ്റങ്ങളുമായിട്ട് പാകിസ്ഥാൻ കിവികൾക്ക് നേരെ ഇറങ്ങുന്നത്. പ്രധാന താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവർ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.
പ്രധാന താരങ്ങളെ പുറത്താക്കിയെന്നും, ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയതുമാണെന്നാണ് ഉയരുന്ന വാദങ്ങൾ. എന്നാൽ ടീമിലെ പ്രധാന താരങ്ങളെ ഈ രീതിയിലൂടെയല്ല പുറത്തേകേണ്ടതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സയീദ് അജ്മൽ.
സയീദ് അജ്മൽ പറയുന്നത് ഇങ്ങനെ:
” നിങ്ങൾ അവരെ പുറത്താക്കിയ രീതി ഒട്ടും ശരിയായില്ല. ചാമ്പ്യൻസ് ട്രോഫിയിൽ അവന്മാർ മാത്രമല്ല മോശമായ പ്രകടനം കാഴ്ച വെച്ചത്. വേറെ താരങ്ങളും മോശമായ പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാൻ സിലക്ടർമാർ ചെയേണ്ടത് ബാബർ അസാമുമായി ചർച്ച നടത്തണം. എന്നാൽ അദ്ദേഹത്തിന് മികച്ച പ്രകടനത്തിലൂടെ തിരിച്ച് വരാം” സയീദ് അജ്മൽ പറഞ്ഞു.