ഇനിയെന്ത് ഗവാസ്‌കറും സച്ചിനും?, ടെസ്റ്റില്‍ ഇനി അവന്റെ കാലം

സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ടെസ്റ്റിലെ ബാറ്റിംഗ് റെക്കോഡുകളില്‍ ചിലതൊക്കെ റൂട്ട് സ്വന്തം പേരിലെഴുതിയിട്ടുണ്ട്. അതില്‍ പുതിയതൊന്നു കൂടി കഴിഞ്ഞ ദിവസം പിറന്നു.

കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കാണ് റൂട്ട് കുതിച്ചത്. ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ ശതകം കുറിച്ച റൂട്ടിന്റെ ഈ വര്‍ഷത്തെ ആകെ റണ്‍സ് സമ്പാദ്യം 1606 ആയി. ഇന്ത്യന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറിനെയും (1,555, 1979) സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും (1,562, 2010) ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കിനെയും (1595, 2012) പിന്തള്ളിയാണ് റൂട്ടിന്റെ മുന്നേറ്റം. 2021ല്‍ ആറ് സെഞ്ച്വറികള്‍ റൂട്ട് കുറിച്ചിട്ടുണ്ട്.

2006ല്‍ 1788 റണ്‍സ് വാരിയ പാകിസ്ഥാന്റെ മുഹമ്മദ് യൂസഫാണ് പട്ടികയിലെ ഒന്നാമന്‍. വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സ് (1710, 1976) ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് (1656, 2008) എന്നിവരും റൂട്ടിന് മുന്നിലുണ്ട്. ഈ വര്‍ഷം മൂന്ന് ടെസ്റ്റ് ഇന്നിംഗ്‌സുകള്‍ കൂടി റൂട്ടിന് കളിക്കാനാവും. അതിനാല്‍ത്തന്നെ മുഹമ്മദ് മുഹമ്മദ് യൂസഫിനെയും മറികടന്ന് റൂട്ട് ഒന്നാം സ്ഥാനം നേടിയെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി