ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 4 വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. മൂന്നു ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 96 പന്തില്‍ 14 ഫോറുകളോടെ 87 റണ്‍സെടുത്തു.
അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രേയസ് അയ്യർ 36 പന്തിൽ നിന്ന് 2 സിക്സറുകളും 9 ഫോറും അടക്കം 59 റൺസാണ് സംഭാവന ചെയ്യ്തത്. നാളുകൾക്ക് ശേഷമാണ് ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിനോടൊപ്പം ജോയിൻ ചെയ്യുന്നത്. ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന നിർദേശം അനുസരിക്കാതെയിരുന്നത് കൊണ്ട് ശ്രേയസ് അയ്യരെ കോൺട്രാക്ടിൽ നിന്ന് ബിസിസിഐ പുറത്താക്കിയിരുന്നു. തിരിച്ച് വന്ന താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ശ്രേയസിനെ എന്ത് കൊണ്ടാണ് ബിസിസിഐ ഇത്രയും നാൾ ടീമിൽ ഉൾപെടുത്താതെയിരുന്നത് എന്ന് ചോദിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്.
റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:
” ശ്രേയസിനെ ഇത്രയും നാള്‍ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതോര്‍ത്ത് അത്ഭുതം തോന്നുന്നു. അവസാന ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി നാലാം നമ്പറില്‍ തന്റെ സീറ്റ് ഉറപ്പിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ ഇതിന് ശേഷം ചില പരിക്കുകള്‍ അവനെ ബാധിച്ചു”
റിക്കി പോണ്ടിങ് തുടർന്നു:
Read more
” ഇതിന് ശേഷം മാറി നില്‍ക്കേണ്ടി വന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ശ്രേയസ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഐപിഎല്‍ ലേലത്തിന് മുമ്പ് അവന്റെ ആഭ്യന്തര ക്രിക്കറ്റിലെ മികവും പരിഗണിക്കപ്പെട്ടിരുന്നു” റിക്കി പോണ്ടിങ് പറഞ്ഞു.