ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വർഷങ്ങളായി വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി തൻ്റെ പേര് പതിപ്പിച്ച ആളാണ്. എന്നിട്ടും, 2011 ഏകദിന ലോകകപ്പിൻ്റെ ഭാഗമാകാത്തത് തൻ്റെ മഹത്തായ കരിയറിലെ ഏറ്റവും വലിയ നിരാശയായി തുടരുന്നത് എങ്ങനെയെന്ന് 37-കാരൻ പറഞ്ഞിരിക്കുകയാണ്.
2007 ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രോഹിത്, ആ വർഷത്തെ പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. അതേ വർഷം തന്നെ ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുകയും അടുത്ത മൂന്ന് വർഷങ്ങളിൽ കൂടുതൽ കളിക്കുകയും ചെയ്തപ്പോൾ, മോശം ഫോം കാരണം ബിസിസിഐ സെലെക്ഷൻ കമ്മിറ്റി അദ്ദേഹത്തെ 2011 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി.
രോഹിത് പറഞ്ഞത് ഇങ്ങനെ:
“2011 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല, അത് സ്വന്തം മണ്ണിൽ നടനാണ് സാഹചര്യത്തിൽ ടീമിൽ ഇല്ലാത്തത് ഏറ്റവും സങ്കടകരമായ നിമിഷമായിരുന്നു. എൻ്റെ പ്രകടനങ്ങൾ കാരണമാണ് അത് സംഭവിച്ചത്. ഞാൻ നല്ല ഫോമിൽ ആയിരുന്നില്ല.”
ഏകദിനത്തിൽ 2007 മുതൽ 2009 വരെയുള്ള വരെ 20 മാത്രം ആയിരുന്നു രോഹിത്തിന്റെ ശരാശരി എങ്കിൽ 2010-ൽ അത് 39 ആയിരുന്നു.
എന്തായാലും ലോകകപ്പിന് ശേഷം ഹിറ്റ്മാൻ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരം ആകുന്ന കാഴ്ചയാണ് കണ്ടത്.