മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. അടുപ്പിച്ച് രണ്ട് വട്ടവും മൊത്തത്തിൽ 5 തവണയും കപ്പ് ഉയർത്തിയിട്ടുള്ള ടീമാണ് അവർ. എന്നാൽ 2021 മുതൽ ടീം അത്ര മികച്ച രീതിയിൽ അല്ല പോയികൊണ്ട് ഇരുന്നത്. മിക്ക ഐപിഎൽ സീസണുകളിലും അവർ അവസാന സ്ഥാനങ്ങളിലാണ് ടൂർണമെന്റ് ഫിനിഷ് ചെയ്തിരുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലായത് ഈ വര്ഷം നടന്ന ഐപിഎലിൽ ആയിരുന്നു.

നായകനായി ഹാർദിക്‌ പാണ്ട്യയെ നിയമിച്ചതിൽ അവരുടെ സ്വന്തം ആരാധകരിൽ നിന്നും ടീമിലെ സഹ താരങ്ങളിൽ നിന്നും മോശമായ അനുഭവങ്ങളാണ് അവർക്ക് ഉണ്ടായത്. എന്നാൽ അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ മികച്ച ടീമിനെ തന്നെയായിരിക്കും അവർ സജ്ജമാക്കുക എന്ന് ഉറപ്പ് തരുന്ന വിവരങ്ങളാണ് മുംബൈ ക്യാമ്പിൽ നിന്നും ലഭിക്കുന്ന റിപ്പോട്ടുകൾ.

ഇത്തവണ അവർ റീറ്റെയിൻ ചെയ്ത താരങ്ങളാണ് രോഹിത്ത് ശർമ്മ, ഹാർദിക്‌ പാണ്ട്യ, സൂര്യ കുമാർ യാദവ്, തിലക് വർമ്മ, ജസ്പ്രീത്ത് ബുമ്ര എന്നിവർ. ഇന്ത്യൻ ടീമിലെ നേടും തൂണുകളായ താരങ്ങളെ എല്ലാവരെയും തന്നെ ഇത്തവണ അവർ റീറ്റെയിൻ ചെയ്തിട്ടുണ്ട്. ഈ റീടെൻഷനിൽ ആരാധകർ ഹാപ്പിയാണ്.

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ മുൻപുണ്ടായിരുന്ന പോലത്തെ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സഹതാരങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ് ഇപ്പോൾ ഉള്ളത്. അത് ടീമിന് ഗുണകരമാകും എന്നത് ഉറപ്പാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇപ്പോൾ റീറ്റെയിൻ ചെയ്ത താരങ്ങൾ പ്രധാന പങ്ക് വഹിച്ചത് കൊണ്ടാണ് ഇന്ത്യക്ക് കപ്പ് ജേതാക്കളാകാൻ സാധിച്ചത്. അത് പോലെ അടുത്ത ഐപിഎൽ സീസണിലും ട്രോഫി ഉയർത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും