നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ 4 വിക്കറ്റിന് തകർത്തെറിഞ്ഞിരുന്നു. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ ലഖ്നൗ അവസാന ഓവറില്‍ നാലു പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. ജയത്തോടെ ലഖ്നൗ 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയപ്പോള്‍ തോല്‍വിയോടെ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി. ആദ്യം ബാറ്റുചെയ്ത മുംബൈക് തുടക്കം മുതൽ ബാറ്റിംഗ് തകർച്ച ആയിരുന്നു.

മുൻ നായകൻ രോഹിത് നാല് റൺ എടുത്ത് മടങ്ങിയപ്പോൾ നായകൻ ഹാർദിക് ഗോൾഡൻ ഡക്ക് ആയിട്ടാണ് മടങ്ങിയത്. പ്രമുഖ താരങ്ങൾ നിരാശപെടുത്തിയപ്പോൾ 46 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറർ ആയത്. ഈ സീസണിൽ ഇതുവരെ ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ട ഹാർദികിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇർഫാൻ പത്താൻ ഇപ്പോൾ.

“ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തിലക് വർമ്മയുടെ ഗെയിം അവബോധത്തെക്കുറിച്ച് ഹാർദിക് സംസാരിച്ചിരുന്നു, എന്നാൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ അദ്ദേഹത്തിൻ്റെ സ്വന്തം ഗെയിം അവബോധം എവിടെയായിരുന്നു. “തൻ്റെ ടീം കുഴപ്പത്തിലാണെന്ന് അറിഞ്ഞിട്ടും, ഹാർദിക് പന്ത് വലിച്ചടിക്കാൻ ശ്രമിച്ചു, അവൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കപ്പെട്ടു,” ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

കുറഞ്ഞ സ്‌കോറിങ് മത്സരത്തിൽ ജസ്പ്രീത് ബുംറയെ അകറ്റി നിർത്തിയ ഓൾറൗണ്ടറുടെ പിഴവും പത്താൻ എടുത്തുപറഞ്ഞു.” മാർക്കസ് സ്റ്റോയിനിസ് ക്രീസിൽ പുതിയതായി വന്നപ്പോൾ ബുംറയ്ക്ക് മറ്റൊരു ഓവർ നൽകണമായിരുന്നു. ബുംറയെ തിരികെ കൊണ്ടുവരാതെ ഓസീസ് താരത്തെ സ്ഥിരതയോടെ തുടരാൻ ഹാർദിക് അനുവദിച്ചു. സ്പീഡ്സ്റ്ററിന് സ്റ്റോയിനിസിനെ പുറത്താക്കാമായിരുന്നു,” ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന