സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) മുംബൈ ഇന്ത്യൻസ് (MI) വെറും 3 റൺസിന് തോറ്റ മത്സരത്തിൽ നിർണായകമായത് ടിം ഡേവിഡിന്റെ റൺ ഔട്ട് തന്നെയാണ്. നടരാജനെ പഞ്ഞിക്കിട്ട ആ ഓവർ മതി വരും വർഷങ്ങളിലേക്കുള്ള കണ്ടെത്തലിന്റെ റേഞ്ച് മനസിലാക്കാൻ.
ടി. നടരാജന്റെ ഓവറിൽ നേടിയ ആ 26 റൺസ് മുംബൈയെ അത്ഭുത വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു.എന്നിരുന്നാലും, അടുത്ത ഓവറിൽ സ്‌ട്രൈക്ക് നിലനിർത്താനുള്ള ശ്രമത്തിൽ, ഡേവിഡ് അപകടസാധ്യതയുള്ള ഒരു സിംഗിൾ ഓടുകയും പുറത്താവുകയും ചെയ്തു.
ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംൈബയുടെ പോരാട്ടം 20 ഓവറിൽ ഏഴു വിക്കറ്റിന് 190 റൺസിൽ അവസാനിച്ചു. ടിം ഡേവിഡ് (18 പന്തിൽ 46), രോഹിത് ശർമ (36 പന്തിൽ 48), ഇഷാൻ കിഷൻ (34 പന്തിൽ 43) എന്നിവരുടെ പ്രകടനത്തിനും മുംബൈയെ വിജയത്തിൽ എത്തിക്കാനായില്ല.
മത്സരം കൈവിട്ടെങ്കിലും ഡേവിഡ് സ്റ്റാർ ആയെന്ന് പറയാം. ഈ വർഷം കാര്യങ്ങൾ പിഴച്ചെങ്കിലും അടുത്ത വര്ഷം ജോഫ്രെ ആർച്ചർ കൂടിയെത്തുന്നത്തോടെ അടുത്ത വര്ഷം എല്ലാം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകർ.
ടിം ഡേവിഡ് തരംഗമാണ് സോഷ്യൽ മീഡിയിൽ ഉടനീളം കാണാൻ സാധിക്കുന്നത്.