സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും?; ചോദ്യവുമായി ശ്രേയസ് അയ്യര്‍

ദുലീപ് ട്രോഫി മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ പ്രശംസിച്ച് ഇന്ത്യ ഡി ടീം നായകനായ ശ്രേയസ് അയ്യര്‍. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തിയ ശ്രേയസ് റെഡ്ബോള്‍ ക്രിക്കറ്റില്‍ സ്വഭാവികമായി കാണാന്‍ സാധിക്കാത്ത ശൈലിയാണിതെന്ന് പറഞ്ഞു.

സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും? അവന്‍ എത്ര വൃത്തിയോടെയാണ് പന്തിനെ സ്ട്രൈക്ക് ചെയ്യുന്നതെന്ന് നോക്കുക. റെഡ്ബോള്‍ ക്രിക്കറ്റില്‍ സ്വഭാവികമായി കാണാന്‍ സാധിക്കാത്ത ശൈലിയാണിത്. സ്പിന്നര്‍മാര്‍ക്കെതിരേ എത്ര മനോഹരമായാണ് അവന്‍ കളിച്ചത്. ഡഗൗട്ടിലിരുന്ന് അവന്റെ ബാറ്റിംഗ് ഞാന്‍ ആസ്വദിക്കുകയായിരുന്നു- ശ്രേയസ് പറഞ്ഞു.

ഇന്ത്യ ബി ടീമിനെതിരേ ഇന്ത്യ ഡിക്കുവേണ്ടിയായിരുന്നു സഞ്ജുവിന്റെ കിടിലന്‍ പ്രകടനം. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജു 101 പന്ത് നേരിട്ട് 12 ഫോറും 3 സിക്സും ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് പുറത്തായത്.

ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം കിട്ടണം എങ്കില്‍ കിട്ടുന്ന അവസരം നന്നായി ഉപയോഗിച്ച മതിയാകു എന്ന ചിന്തയില്‍ തന്നെ എത്തിയ സഞ്ജു എന്തായാലും പതിവ് ശൈലി വിടാതെ തന്നെ കളിച്ചു. ഒരേ സമയം ക്ലാസും മാസുമായി ചേര്‍ന്ന ഇന്നിങ്‌സില്‍ താരം സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിച്ചു.

Latest Stories

നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരൻ ബിജെപിയിൽ

"ഞാൻ പഴയ കോൺഗ്രസ് ആണ്, ഞാൻ മാത്രമല്ല ഇഎംഎസ്സും പഴയ കോൺഗ്രസ് ആണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

പേസർമാരുടെ തോളിലേറി ഇന്ത്യ, രണ്ടാം ദിനം ബംഗ്ലാദേശിനെതിരെ ആതിഥേയർക്ക് ലീഡ്

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി; സത്യവാചകം ചൊല്ലി അധികാരത്തിലേറി അതിഷി മര്‍ലേന

അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം... അത് അഹങ്കാരമല്ല; നിഖിലയെ വിമര്‍ശിച്ച പോസ്റ്റിന് മന്ത്രിയുടെ മറുപടി, വൈറല്‍

നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ആളാണ് കെനിഷ, അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഞങ്ങള്‍ക്ക് മറ്റു ചില പ്ലാനുകളുണ്ട്: ജയം രവി

ഈശ്വര്‍ മാല്‍പെ ലക്ഷ്യം കണ്ടു; തലകീഴായ നിലയില്‍ ട്രക്ക്; അര്‍ജുന്റെ ലോറി വടം കെട്ടി ഉയര്‍ത്തും

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

3,000 പൗണ്ട് വിലയുള്ള കൊക്കെയ്നുമായി മുൻ ആഴ്‌സണൽ താരം പിടിയിൽ

സംഗീതം ഇനി എഐ വക; എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ