ടെസ്റ്റ് പരമ്പര നഷ്ടമായപ്പോൾ കോഹ്‌ലിക്ക് സംഭവിച്ചത്, ആ റെക്കോഡ് താരത്തിന് നഷ്ടപെട്ടു; നിരാശയിൽ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള പരമ്പരയിൽ വിരാട് കോഹ്‌ലിയുടെ ലഭ്യതയെക്കുറിച്ചുള്ള എല്ലാ അനിശ്ചിതത്വങ്ങളും ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഇന്നലെ അവസാനിപ്പിച്ചു. ഇന്നലെ ,ശനിയാഴ്ച അവർ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി പരമ്പരയിൽ കളിക്കില്ല എന്ന് ബിസിസിഐ പറയുക ആയിരുന്നു.

തൽഫലമായി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ തൻ്റെ 12 വർഷത്തിലേറെ നീണ്ട കരിയറിൽ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഒരു മുഴുവൻ ടെസ്റ്റ് പരമ്പരയും നഷ്‌ടമാകുന്നത് ഇതാദ്യമാണ്. 2011 ജൂണിൽ കിംഗ്സ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് കോലി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാൻ കോഹ്‌ലി പലപ്പോഴും പല വേദികളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, 68 മത്സരങ്ങളിൽ നിന്ന് 58.82% വിജയശതമാനത്തോടെ 40 വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കുകയും ഇന്ത്യയെ പല വർഷങ്ങളിലും ടെസ്റ്റിലെ ഒന്നാം നമ്പർ ടീം ആക്കുകയും ചെയ്തിട്ടുണ്ട്.

2018-19 പര്യടനത്തിൽ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം. ഡൽഹിയിൽ ജനിച്ച താരത്തിന് തൻ്റെ പ്രിയപ്പെട്ട ഫോർമാറ്റ് നഷ്ടമായത് വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നതിനാൽ തന്നെ ആരാധകർ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. മകൾ വാമികയുടെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങിയതിനാൽ 2020-21ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകൾ കോഹ്‌ലിക്ക് നേരത്തെ നഷ്ടമായിരുന്നു.

ഇപ്പോഴിതാ വ്യക്തിപരമായ കാര്യങ്ങളാണ് ഒരു പരമ്പര നഷ്ടപ്പെടുത്താൻ താരം വീണ്ടും തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 35 കാരനായ അദ്ദേഹം ഇന്ത്യയ്ക്ക് പുറത്താണെന്നും അദ്ദേഹത്തിൻ്റെ അടിയന്തരാവസ്ഥയുടെ വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ തുടരുമ്പോൾ മൂന്നാം മത്സരം ഫെബ്രുവരി 15 മുതൽ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ