IPL 2025: കിരീടമൊന്നും ഇല്ലെങ്കിൽ എന്താണ്, ഈ കാര്യത്തിൽ ഞങ്ങളെ വെല്ലാൻ ഒരു ടീമും ഇല്ല ; അതുല്യ റെക്കോഡ് സ്വന്തമാക്കി ആർസിബി

ഐപിഎല്ലിന്റെ തുടക്കം മുതൽ ടൂർണമെന്റിന്റെ ഭാഗമായ അഞ്ച് ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി), അവർ ഇപ്പോൾ 18-ാം ഐപിഎൽ സീസണിലാണ് പങ്കെടുക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ കിരീടമൊന്നും നേടാൻ സാധിക്കാതെ പോയ ടീമായ ആർസിബി ആരാധക പിന്തുണയിലും മുന്നിലാണ്.

ഐപിഎൽ ചരിത്രത്തിൽ ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷം ഫോളോവേഴ്‌സ് മറികടക്കുന്ന ആദ്യ ടീമായി ആർസിബി മാറി. കളത്തിന് അകത്തും പുറത്തും ആർസിബിയുടെ ജനപ്രീതിക്ക് പിന്നിലെ ഒരു കാരണം തീർച്ചയായും വിരാട് കോഹ്‌ലിയുടെ സാന്നിധ്യമാണ് എന്നും നമുക്ക് ഇതിലൂടെ മനസിലാക്കാം.

18 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ 17 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മുംബൈ ഇന്ത്യൻസാണ് തൊട്ടുപിന്നിൽ നിൽക്കുന്നു. 2009 ൽ ഐ‌പി‌എൽ ഫൈനൽ കളിച്ച ആർസിബി അവിടെ അവർ ഡെക്കാൻ ചാർജേഴ്സിനോട് പരാജയപ്പെട്ടു. 2011 ൽ ആർ‌സി‌ബി അവരുടെ രണ്ടാമത്തെ ഐ‌പി‌എൽ ഫൈനൽ കളിച്ചു. ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് അവർ തോറ്റു. ആർ‌സി‌ബി അവരുടെ അടുത്ത ഐ‌പി‌എൽ ഫൈനൽ കളിച്ചത് 2016 ലാണ്. ഡേവിഡ് വാർണറുടെ സൺ‌റൈസേഴ്‌സ് ഹൈദരാബാദ് ആർ‌സി‌ബിയെ പരാജയപ്പെടുത്തി അവരുടെ കന്നി ഐ‌പി‌എൽ കിരീടം ഉയർത്തി.

എന്തായാലും ഈ സീസണിൽ തകർപ്പൻ പ്രകടനം തുടരുന്ന ടീം പ്ലേ യോഗ്യതക്ക് അടുത്താണ് എന്ന് പറയാം.

Read more