ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെക്കുറിച്ച് വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ. വിവിധ ഓപ്ഷനുകളുമായി ഒരു മത്സരത്തെ സമീപിക്കുന്ന രീതി ഇന്ത്യ പാകിസ്ഥാനിൽ നിന്നും കടമെടുത്താത്തത് ആണെന്നും റമീസ് പറഞ്ഞു.
അഹമ്മദാബാദിൽ നടന്ന ടി20 ഐ പരമ്പരയുടെ നിർണ്ണായക മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ വെറും 66 റൺസിന് പുറത്താക്കി. ടി20 യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം ഈ മികച്ച പ്രകടനത്തിന് ഒടുവിൽ കിട്ടിയ പ്രതിഫലമായിട്ടാണ് ആരാധകർ കാണുന്നത്.
തന്റെ യൂട്യൂബ് ചാനലിലെ സമീപകാല വീഡിയോയിൽ, ഇന്ത്യയുടെയും പാകിസ്ഥാന്റെയും ബൗളിംഗ് ആക്രമണങ്ങൾ തമ്മിലുള്ള സമാനതകളെക്കുറിച്ച് റമീസ് രാജ വിശദീകരിച്ചു. അദ്ദേഹംപറഞ്ഞു:
“ഇന്ത്യ പാക്കിസ്ഥാനെ പഠിക്കുകയും അവരുടെ ബൗളിംഗ് ആക്രമണം അതേ രീതിയിൽ രൂപകൽപ്പന ചെയ്യുകയും ചെയ്തതായി പലപ്പോഴും തോന്നാറുണ്ട്. ഉമ്രാന്റെ വേഗം ഹാരീസ് റൗഫിന്റെ പോലെ തന്നയാണ്, അതെ പോലെ അര്ഷദീപിൽ ഒരു മികച്ച ഇടംകൈയനെ ഇന്ത്യക്ക് കിട്ടുന്നു ഞങ്ങളുടെ ഷഹീൻ അഫ്രീദിയെ പോലെ.”
” മധ്യ ഓവറുകളിൽ വസീം ജൂനിയർ പോലെയാണ് ഹാർദിക് പാണ്ഡ്യയും, രണ്ടുപേർക്കും ഒരേ വേഗതയാണ്. ശിവം മാവിയും ഒരു സപ്പോർട്ടിംഗ് ബൗളറുടെ വേഷം ചെയ്യുന്നു.
ലോകോത്തര ബോളിങ് നിരായുള്ള പായ്ക്കിസ്ഥാൻ മോഡലാണ് ഇന്ത്യ അതേപടി തങ്ങളുറെ ആക്രമണത്തിൽ പകർത്താൻ ശ്രമിക്കുന്നതെന്ന പ്രതികരണത്തോട് ആരാധകരും അനുകൂലവും പ്രതികൂലവുമായ കമ്മന്റുകളുമായി പ്രതികരിച്ച് എത്തുന്നുണ്ട്.