എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലത്തിലെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഒരുപാട് വമ്പൻ നേട്ടങ്ങളുമായി മുൻപിൽ നിൽക്കുന്ന ടീമുകളാണ് പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, സൺ റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിംഗ് എന്ന് ടീമുകൾ. ബാക്കിയുളള ടീമുകൾ കൈയിലുള്ള പൈസയുടെ അടിസ്ഥാനത്തിലുള്ള ചെറിയ വിളികൾ മാത്രമേ നടത്തിയിരുന്നോള്ളൂ.

ഇത്തവണത്തെ മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന തുക ലഭിച്ചത് ഋഷഭ് പന്തിനാണ്. ലക്‌നൗ സൂപ്പർ ജയന്റ്സ് താരത്തിനെ 27 കോടി രൂപയ്ക്കാണ് സ്വാന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വമ്പൻ തുക ലഭിച്ച താരമായി മാറിയിരിക്കുകയാണ് ഋഷഭ് പന്ത്. രണ്ടാമതായി ശ്രേയസ് അയ്യരാണ് വരുന്നത്. പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ 26.75 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കിടേഷ് അയ്യറിനെ 23.75 കോടി രൂപയ്ക്കും സ്വന്തമാക്കി.

ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിൽ ആരാധകർ ഉറ്റു നോക്കിയ താരമായിരുന്നു കെ എൽ രാഹുൽ. ഡൽഹി ക്യാപിറ്റൽസ് ഇത്തവണ താരത്തിനെ 14 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ബോളർമാരിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച താരങ്ങളാണ് അർശ്ദീപ് സിങ്ങും, യുസ്‌വേന്ദ്ര ചാഹലും. ഇരുവരെയും 18 കോടി മുടക്കി പഞ്ചാബ് കിങ്‌സ് ആണ് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് ഇത്തവണ അവരുടെ മുൻ താരമായിരുന്ന ട്രെന്റ് ബോൾട്ടിനെ 12.50 കോടി രൂപയ്ക്ക് സ്വന്തമാക്കി. അടുത്ത ഐപിഎലിൽ ഏറ്റവും അപകടകാരികളായ ബൊള്ളാർമാരായ ബുംറയും ബോൾട്ടും ഇനി ഒരു ടീമിന് വേണ്ടി കളിക്കും. ഇംഗ്ലണ്ട് താരമായ ജോഫ്രാ അർച്ചറിനെയും മുംബൈ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അവസാനം 12.50 കോടിക്ക് രാജസ്ഥാൻ റോയൽസ് തന്നെ താരത്തിനെ സ്വന്തമാക്കി.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!