പാകിസ്ഥാനെ തോല്‍പ്പിച്ചു, എന്നിട്ടും ഇന്ത്യയെ തോല്‍പ്പിക്കാനാവുന്നില്ല; കാരണം തുറന്നുപറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം ഉയര്‍ത്തിക്കാട്ടി ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് 2-0ന് പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ചെന്നൈയില്‍ 280 റണ്‍സിന് അവര്‍ പരാജയപ്പെട്ടു. പാകിസ്ഥാന്‍ യുവ ടീമാണെന്നും എന്നാല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് അങ്ങനെ പറയാനാകില്ലെന്നും ഷാക്കിബ് പറഞ്ഞു.

പാകിസ്ഥാന്‍ ഒരു പുതിയ ടീമാണ്, ഞങ്ങള്‍ക്ക് അവരെക്കാള്‍ കൂടുതല്‍ അനുഭവപരിചയമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍, അത് വലിയ പങ്ക് വഹിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് ഒന്നാം നമ്പര്‍ ടീം. വീട്ടില്‍ അവര്‍ അജയ്യരാണ്. 4000 ദിവസമായി സ്വന്തം തട്ടകത്തില്‍ ഇന്ത്യ ഒരു ടെസ്റ്റും തോറ്റിട്ടില്ലെന്ന കണക്ക് ഞാന്‍ കണ്ടു. ഇന്ത്യയില്‍ അവര്‍ മിച്ചവരാണെന്നാണ് ഇത് കാണിക്കുന്നത്- ഷാക്കിബ് പറഞ്ഞു.

അടുപ്പിച്ച് 17 ഹോം ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 2012ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവരുടെ അവസാന തോല്‍വി. മറുവശത്ത്, 2021ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു പാക്കിസ്ഥാന്റെ മുന്‍ ഹോം വിജയം.

ഇന്ത്യയ്ക്ക് പുറത്തുള്ള മത്സരങ്ങളും അവര്‍ വിജയിക്കുന്നുണ്ട്. ഇന്ത്യയില്‍ കളിക്കുന്ന ഏതൊരു രാജ്യത്തിനും മത്സരങ്ങള്‍ ജയിക്കാന്‍ പ്രയാസമാണ്, ഞങ്ങളും വ്യത്യസ്തരല്ല. ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കേണ്ടിവരും. മറ്റ് രാജ്യങ്ങള്‍ ഹോം മത്സരങ്ങളില്‍ തോല്‍ക്കുന്നു, പക്ഷേ ഇന്ത്യയുടെ കാര്യം അങ്ങനെയല്ല.

ബംഗ്ലാദേശിലെ ഏകദിനത്തില്‍ ഞങ്ങള്‍ അവരെ തോല്‍പിച്ചു. നാട്ടില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ അവരെ തോല്‍പ്പിക്കുന്നതിനോട് അടുത്തിരുന്നു. കാണ്‍പൂരില്‍ നമുക്ക് മറ്റൊരു അവസരം ലഭിക്കും. ചെന്നൈയിലെ പിച്ച് മികച്ചതായിരുന്നു, പക്ഷേ ഞങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നില്ല- ഷാക്കിബ് കൂട്ടിച്ചേര്‍ത്തു. ഏറ്റവും വിപുലമായ ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനെതിരെ തോല്‍വി അറിയാത്തവരാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെ 14 മത്സരങ്ങളില്‍ 12ലും ഇന്ത്യ വിജയിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം