ബാല്യകാല ക്രിക്കറ്റ് ഓര്‍മകളില്‍ പ്രകാശ് വാഗന്‍കറുടെ ഒരു റേഡിയോ കമന്ററിയുണ്ട്. ടെസ്റ്റിന്റ അവസാന ദിവസം സച്ചിനും ദ്രാവിഡും ചേര്‍ന്ന് പ്രതിരോധത്തിന്റെ കോട്ട കെട്ടി മത്സരം രക്ഷിച്ചെടുക്കുന്ന സന്ദര്‍ഭം.
‘All my dear young cricket aspirants, please come here and watch & learn the basics of defence from this two greats in the middle.’ സച്ചിനേയും, ദ്രാവിഡിനെയും കണ്ട് പ്രതിരോധത്തിന്റ് ബാല്യപാഠങ്ങള്‍ അഭ്യസിക്കാന്‍ യുവ ക്രിക്കറ്റര്‍മാര്‍ക്ക് ആഹ്വാനം നല്കുന്ന വാഗന്‍കറുടെ ശബ്ദം ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്.
ആ സച്ചിന്‍ ടെന്‍ടുല്‍കറുടെയും, രാഹുല്‍ ദ്രാവിഡിന്റെയും പേരുകള്‍ ചേര്‍ത്താണ് ‘രചിന്‍ രവീന്ദ്രയുടെ ‘ പിതാവ് രവി കൃഷ്ണമൂര്‍ത്തി, മകന് രചിന്‍ എന്ന് പേര് നല്‍കിയത്. Rahul + Sachin = Rachin
ഏഴാമനായി ടോം ബ്ലണ്ടേല്‍ പുറത്താവുമ്പോള്‍, കീവിസിന് ഏകദേശം 25ല്‍ അധികം ഓവറോളം അതിജീവിക്കണമായിരുന്നു. അവിടെയാണ് രചിന്‍ രവീന്ദ്ര ബ്ലോക്ക് ചെയ്ത 91 പന്തുകളുടെ വില മനസിലാക്കപ്പെടേണ്ടത്.
അശ്വിന്റെ ക്യാരം ബോളുകളെയും, ഓഫ് സ്റ്റമ്പിന് വെളിയില്‍ നിന്ന് ഷാര്‍പ്പായി ടെണ്‍ ചെയ്ത് ജഡേജയുടെ ഡെലിവറികളെയും, സ്പീഡ് വ്യതിയാനം വരുത്തിയ അക്‌സറിന്റെ ഡെലിവറികളെയും തടുത്തിട്ട്, രചിന്‍ നടത്തിയത് അതിജീവനത്തിന്റെ പോരാട്ടമായിരുന്നു.. The battle of Survival