ഇതെന്താ ദക്ഷിണാഫ്രിക്കൻ ടീം, ഇത്തരം രീതിയിയിലാണോ പെരുമാറേണ്ടത്; ആഞ്ഞടിച്ച് ബ്രാഡ് ഹോഗ്

2023 ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. എന്തയാലും ഈ പിന്മാറ്റം കാരണം കിട്ടിയിരിക്കുന്നത് ദക്ഷണാഫ്രിക്കൻ ടീമിന് തന്നെയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള സൗത്താഫ്രിക്കന്‍ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. പുതിയതായി പ്രഖ്യാപിച്ച ഡൊമസ്റ്റിക്ക് ടി20 ലീഗ് കളിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.

ഓസ്‌ട്രേലിയയുമായി നടക്കുന്ന ടൂർണമെന്റിൽ വിജയിച്ചിരുന്നെങ്കിൽ യോഗ്യത മത്സരം കളിക്കാതെ തന്നെ ടീമിന് ലോകകപ്പിൽ എത്താമായിരുന്നു. പുതിയതായി നിലവിൽ വന്ന സൂപ്പർ ലീഗ് അടിസ്ഥാനത്തിൽ ആദ്യ എട്ട് ടീമുകളാക്കാൻ നേരിട്ട് യോഗ്യത കിട്ടുക. ഓസ്ട്രേലിയ എട്ടാം സ്ഥാനത്താണെങ്കിലും സിംബാവെക്ക് എതിരെ ഒരു പരമ്പര കൂടി ഉള്ളതിനാൽ സുരക്ഷിത സ്ഥാനത്തെത്താം.

ടെസ്റ്റ് പരമ്പരക്ക് ശേഷം തുടങ്ങുന്ന ഏകദിന പരമ്പരയുടെ തിയതി മാറ്റാനാണ് ദക്ഷിണഫ്രിക്ക അഭ്യർത്ഥിച്ചത് . എന്നാൽ ഉചിതമായ തീയതികൾ ഇല്ല എന്നതിനാൽ തന്നെ അവസാനം പരമ്പര ക്യാൻസൽ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപെട്ട അഭിപ്രായം പറയുകയാണ് ബ്രാഡ് ഹോഗ്: “ദക്ഷിണാഫ്രിക്ക കാണിച്ചത് മോശമായിപ്പോയി . അവർ (ദക്ഷിണാഫ്രിക്ക) അവരുടെ ടി20 മത്സരത്തിനായി ഓസ്‌ട്രേലിയയിലേക്കുള്ള (ഒഡിഐ) പര്യടനത്തിൽ നിന്ന് പിൻമാറി, അത് എന്നെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. രാജ്യമാണോ ടി20 യിൽ നിന്ന് കിട്ടുന്ന കാശാണോ പ്രധാനം.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി