എന്താ ഇപ്പോൾ സംഭവിച്ചേ ആരാണ് ഇപ്പോൾ പന്തെറിഞ്ഞത്, ലീഗൽ ഡെലിവറി എറിഞ്ഞ സമയത്ത് അമ്പയർ സ്വപ്നം കണ്ടു; ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മത്സരത്തിൽ സംഭവിച്ചത് വമ്പൻ അബദ്ധം; വീഡിയോ വൈറൽ

ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രശസ്തനായ അമ്പയർമാരിൽ ഒരാളാണ് മറൈസ് ഇറാസ്മസ്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിനിടെ ഐസിസിയുടെ എലൈറ്റ് പാനലിലെ അമ്പയർമാരുടെ ഭാഗമായ അമ്പയർ അബദ്ധവശാൽ നിയമപരമായ ഡെലിവറി കാണാതെ മറ്റെന്തോ ആലോചിച്ച് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

ഇറാസ്മസ് സ്ക്വയർ ലെഗിൽ നിൽക്കുന്ന സമയത്താണ് അമ്പയറുമാരുടെ ഭാഗത്ത് നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത വീഴ്ച സംഭവിച്ചത്. ഇംഗ്ലീഷ് താരം ആൻറിച്ച് നോർട്ട്ജെയുടെ എറിഞ്ഞ പന്ത് കാലിച്ചപ്പോഴാണ് ഞാൻ ഈ നാട്ടുകാരാണ് അല്ല എന്ന മട്ടിൽ അമ്പയർ തിരിഞ്ഞു നിന്നത്.

ഇംഗ്ലണ്ടിന്റെ 24-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. നോർട്ട്ജെ ബാക്ക്‌ഫുട്ടിൽ കട്ട് ചെയ്യുകയാണ് ആ പന്തിൽ ചെയ്തത്,. ആ പന്തിലാണ് അമ്പയർ ഇത് എന്താ സംഭവിച്ചേ എന്ന മട്ടിൽ തിരിഞ്ഞു നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

തന്റെ കൃത്യമായ കോളുകൾക്ക് പേരുകേട്ടതും ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന അമ്പയർമാരിൽ ഒരാളുമായ ഇറാസ്മസിൽ നിന്നുള്ള അപൂർവ മിസ് ആയിരുന്നു അത്.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ