അദ്ദേഹം ഇങ്ങനെ പരിഹാസപാത്രം ആകുന്നത് കാണുമ്പോള്‍, കളിക്കളത്തിലെ നിസ്സഹായത കാണുമ്പോള്‍ പാവം തോന്നിപ്പോകുന്നു

നിഷാദ് എം

സൗത്ത് ആഫ്രിക്കന്‍ ബോര്‍ഡ് എന്തൊരു വിഡ്ഢിത്തമാണ് കാണിക്കുന്നത്? ബാവുമയെ പോലെയൊരു ബാറ്റ് പൊക്കാന്‍ പറ്റാത്ത ഒരാളെ ടീമില്‍ അള്ളിപ്പിടിച്ചു വെച്ചിരിക്കുന്നു. അതും Brevis, klasan , hendrics പോലെയുള്ള നല്ല ഒരുപാട് യുവ പ്രതിഭകള്‍ വെളിയില്‍ ഉള്ളപ്പോള്‍ ആണ് ഇങ്ങേരെ ഒക്കെ പിടിച്ചു ടീമില്‍ സ്ഥിരമായി ഇറക്കുന്നത്.

സിഎസ്‌കെയില്‍ ലാസ്റ്റ് കുറേ സീസണില്‍ എംഎസ് ധോണിക്ക് കൊടുക്കുന്ന നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ എന്ന റോള്‍ രീതിയില്‍ ആയിരിക്കാം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇങ്ങേരെ തുടരെ ഇറക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതല്ല ഇനി പ്ലെയിങ് പതിനൊന്നില്‍ കറുത്ത വംശര്‍ക്ക് കൃത്യമായി സംവരണം കൊടുക്കുന്നത് ആണെങ്കില്‍ വേറെ വെടിക്കെട്ട് വീരന്മാരായ കറുത്ത വര്‍ഗ്ഗക്കാര്‍ ഭൂരിപക്ഷക്കാരായ സൗത്ത് ആഫ്രിക്കന്‍ ജനതയില്‍ ഇല്ലെന്നാണോ ഈ തീരുമാനം കൊണ്ട് ബോര്‍ഡ് പരസ്യമായി വ്യക്തമാക്കുന്നത്?

എന്തായാലും ബാവുമയുടെ കളിക്കളത്തിലെ നിസ്സഹായത കാണുമ്പോള്‍ പാവം തോന്നിപ്പോകുന്നു. പ്രത്യേകിച്ചു സൗത്ത് ആഫ്രിക്കന്‍ ലീഗില്‍ പോലും ആരും എടുക്കാതെ, ഇന്റര്‍നാഷണല്‍ കളിയിലും ഇങ്ങനെ പരിഹാസ പാത്രം ആകുന്നത് കാണുമ്പോള്‍.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ഐസിസി ചെയ്ത രണ്ട് വലിയ തെറ്റുകളാണ് അത്, പക്ഷെ ധോണിയും ക്ലൂസ്നറും എന്നിട്ട് പോലും....; രൂക്ഷ വിമർശനവുമായി മോയിൻ അലി

പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ജീവനക്കാര്‍; ശനിയാഴ്ച്ച മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കും; ഇടപാടുകാര്‍ ശ്രദ്ധിക്കുക!

ബിജെപിക്കാര്‍ വെറും ഉണ്ണാക്കന്‍മാര്‍; പിണറായിയും ബിജെപി കേന്ദ്ര നേതൃത്വവും തമ്മില്‍ അന്തര്‍ധാര; കേരളത്തില്‍ ബിജെപിക്ക് എന്‍ട്രി ഉണ്ടാക്കാന്‍ വിജയന്‍ സഹായിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വേ ട്രാക്കില്‍

അരൂരില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും