രോഹിത് കാണിച്ചത് മണ്ടത്തരം, ഒരു ന്യായവാദവും പറയാനുള്ള അവകാശം അവനില്ല; ഇന്ത്യൻ നായകൻ കുറ്റപ്പെടുത്തി ഗൗതം ഗംഭീർ

ഞായറാഴ്ച പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ 4 പോരാട്ടത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായ രീതിയിൽ നിരാശ പ്രകടിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. വളരെ പതുക്കെ സ്കോർ ചെയ്തുതുടങ്ങിയ രോഹിത് പിന്നെ ടോപ് ഗിയറിൽ എത്തുക ആയിരുന്നു. പാകിസ്ഥാൻ ബോളറുമാരെ കശക്കിയെറിഞ്ഞ് അർദ്ധ സെഞ്ചുറിയും കളിച്ച് മുന്നേറിയ താരം അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. താരം 58 റൺസാണ് നേടിയത്. അനാവശ്യ ഷോട്ട് കളിച്ച് രോഹിത് വീണതാണ് ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചത്.

“അവൻ അങ്ങേയറ്റം നിരാശനാകുമെന്ന് എനിക്ക് തോന്നുന്നു. രോഹിത് ശർമ്മ പുറത്തായ രീതി വളരെ മോശം ഷോട്ടായിരുന്നു. ആ ഘട്ടത്തിൽ പാകിസ്ഥാൻ വളരെ മോശം നിലയിൽ ആയിരുന്നു. അതിനാൽ തന്നെ രോഹിത് കാണിച്ചത് മണ്ടത്തരമായിപ്പോയി” സ്റ്റാർ സ്‌പോർട്‌സിലെ ഒരു ദിവസത്തെ കളി അവലോകനം ചെയ്യവേ ഗംഭീർ പറഞ്ഞു.

രോഹിത് പുറത്തായതിന് ശേഷം ഓപ്പണിംഗ് പങ്കാളിയായ ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ച്വറി നേടിയ ശേഷം പുറത്തായി. രണ്ട് ഓപ്പണർമാരും പെട്ടെന്നുള്ള സമയങ്ങളിൽ പുറത്തായതാണ് താരത്തെ ചൊടിപ്പിച്ചത്. “ഒരു ഘട്ടത്തിൽ, ഇന്ത്യ 370-375 സ്കോർ ചെയ്തേക്കുമെന്ന് തോന്നി. രോഹിത് ശർമ്മ ആ സമയം മോശം ഷോട്ട് കളിച്ചു, അടുത്ത ഓവറിൽ ശുഭ്മാൻ ഗിൽ പുറത്തായി. പാകിസ്ഥാനെപ്പോലെ ഒരു ബൗളിംഗ് ആക്രമണത്തിന് ഒരു ചെറിയ വിൻഡോ പോലും നൽകാൻ നിങ്ങൾ ശ്രമിക്കരുത്” ഗംഭീർ ഉറപ്പിച്ചു പറഞ്ഞു.

“നിങ്ങൾ ഒരു വിൻഡോ നൽകി, 2 ഓവറിൽ 30 റൺസ് അടിച്ച ബൗളർക്കെതിരെ ആ ഷോട്ട് കളിച്ചു. നന്നായി ബൗൾ ചെയ്യുന്ന ഒരു ബൗളറായിരുന്നുവെങ്കിൽ, നിങ്ങൾ സമ്മർദ്ദത്തിലായതിനാൽ കുഴപ്പമില്ല. എന്നാൽ ഷദാബ് അത്ര മികച്ച ഫോമിൽ അല്ല എറിഞ്ഞത് എന്നതും ശ്രദ്ധിക്കണം.” ഗംഭീർ പറഞ്ഞു.

അതേസമയം ഇന്നലെ റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ 228 റൺസിൻറെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 32 ഓവറിൽ 128 റൺസിന് ഓൾ ഔട്ടായി. കെ.എൽ രാഹുൽ. വിരാട് കോഹ്‌ലി എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. 27 റൺസെടുത്ത ഫഖർ സമനും 23 റൺസ് വീതമെടുത്ത അഗ സൽമാനും ഇഫ്തിഖർ അഹമ്മദും 10 റൺസെടുത്ത ബാബർ അസമും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. കുൽദീപ് 5 വിക്കറ്റും താക്കൂർ, ഹാർദിക്, ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം