ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ തന്നെ ഡ്രൈവിംഗ് സീറ്റിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 81 – 3 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 308 റൺ ലീഡ് ഉണ്ട്.
അതേസമയം തന്റെ തൻ്റെ പുറത്താകൽ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി തീരുമാനിച്ചത് ആരാധകരെയും നായകൻ രോഹിത്തിനെയും സഹതാരങ്ങളെയും ഒരുപോലെ ഞെട്ടിച്ചു. . 227 റൺസിൻ്റെ ലീഡ് നേടിയ ആതിഥേയർ രണ്ടാം ഇന്നിംഗ്‌സ് തുറന്നത് ഈ വിടവ് ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇറങ്ങിയത്. ആദ്യ ഇന്നിങ്സിലെ പോലെ തന്നെ രോഹിത് നിരാശപ്പെടുത്തി 5 റൺ എടുത്ത് മടങ്ങിയപ്പോൾ ജയ്‌സ്വാൾ 10 റൺ എടുത്ത് പുറത്തായി. ഗില്ലിനൊപ്പം ചേർന്ന കോഹ്‌ലി മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആയിരുന്നു പുറത്താക്കൽ. തെറ്റായ എൽബിഡബ്ല്യൂ തീരുമാത്തിൽ പുറത്താകുമ്പോൾ അതിന് റിവ്യൂ കൊടുക്കാൻ കോഹ്‌ലിക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്യാതെ 17 റൺ എടുത്ത് മടങ്ങി. നിലവിൽ 33 റൺസുമായി ഗില്ലും 12 റൺസുമായി പന്തുമാണ് ക്രീസിൽ ഉള്ളത്.
എന്നിരുന്നാലും, ഹോം കാണികളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, രോഹിത് ശർമ്മയും കൂട്ടരും ഏഴ് ഓവറിനുള്ളിൽ രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെടുത്തി. 17 റൺസെടുത്ത കോഹ്‌ലിയെ മെഹിദി ഹസൻ മിറാസിൻ്റെ എൽബിഡബ്ല്യുവിലൂടെയാണ് പുറത്താക്കിയത്. അമ്പയർ ഔട്ട് നൽകുകയും കോഹ്‌ലി റിവ്യൂ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നിരുന്നാലും, അൾട്രാ എഡ്ജ് കാണിച്ചപ്പോൾ ബാറ്റിൽ പന്ത് കൊണ്ടിരുന്നതായി കാണിച്ചു. ഈ സംഭവം ശർമ്മ ഉൾപ്പെടെ എല്ലാവരെയും നിരാശയിലാഴ്ത്തി, അദ്ദേഹത്തിൻ്റെ പ്രതികരണം നിമിഷനേരം കൊണ്ട് വൈറലായി.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിംഗിൽ മികച്ച സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും വിരാട് കോലി ചരിത്ര നേട്ടം കൈവരിച്ചു. ബംഗ്ലാദേശിനെതിരായ രണ്ട് ഇന്നിംഗ്‌സുകളിലും 6, 17 റൺസിന് പുറത്തായ കോഹ്‌ലി, അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം തട്ടകത്തിൽ 12000 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ അഞ്ചാമത്തെ മാത്രം താരമായി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ 6 റൺസ് നേടിയപ്പോഴാണ് താരം ഈ നേട്ടം കൈവരിച്ചത്.