'എന്നെ ചുമലിലേറ്റുമ്പോള്‍ ഒറ്റ കാര്യമേ ഞാന്‍ അവരോട് ആവശ്യപ്പെട്ടുള്ളു'; വെളിപ്പെടുത്തി സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചും ഇന്ത്യയിലെ ജനകോടികളെ സംബന്ധിച്ചും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് 2011 ലെ ലോക പ്പ് വിജയം. അയല്‍ രാജ്യമായ ശ്രീലങ്കയെ കീഴടക്കിയാണ് എം.എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം ചൂടിയത്. അന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിനെ ചുമലിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ വാങ്കഡെ സ്‌റ്റേഡിയം വലംവച്ചത് ഇന്നും നിറമുള്ള കാഴ്ചയാണ്.

ലോക കപ്പ് വിജയത്തിനുശേഷം വിരാട് കോഹ്‌ലിയും യൂസഫ് പത്താനും ചേര്‍ന്ന് തന്നെ എടുത്ത് തോളിലേറ്റി വാങ്കഡെയേ വലം വെച്ചപ്പോള്‍ അവരോട്  ആവശ്യപ്പെട്ട ഏകകാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. തന്നെ ചുമലിലേറ്റുമ്പോള്‍ താഴെ ഇടരുതെന്നന്നാണ് അവരോട് പറഞ്ഞതെന്ന് സച്ചിന്‍ പറഞ്ഞു.

ക്രിക്കറ്റ് ജീവിതത്തിലെ എക്കാലത്തെയും ആവിസ്മരണീയ ദിനമായിരുന്നു 2011ലെ ലോക കപ്പ് ജയമെന്ന് സച്ചിന്‍ പറഞ്ഞു. “1983 ഇല്‍ കപില്‍ ദേവ് ലോകകിരീടം ഉയര്‍ത്തിയപ്പോള്‍ അവിശ്വസനീയമായ നേട്ടമായിരുന്നു. അതായി പിന്നെ എന്റെ സ്വപ്നം. മുംബൈയില്‍ വാങ്കഡെയില്‍ ഇന്ത്യ കിരീടം നേടിയപ്പോഴും അതേ വികാരമായിരുന്നു. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഇത്തരം വിജയങ്ങള്‍ അത്യപൂര്‍വമാണ്” സച്ചിന്‍ പറഞ്ഞു.

ഫൈനല്‍ അങ്കത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടുകയും ചെയ്തു. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള കിരീടം നേട്ടമായിരുന്നു അത്.

Latest Stories

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത