ഇന്ന് നടന്ന കാനഡയുമായിട്ടുള്ള മത്സരത്തിൽ അര്ജന്റീന 2-0 ത്തിനു അവരെ തോൽപിച്ചെങ്കിലും മത്സരത്തിൽ ഒട്ടും സന്തോഷവാനല്ലാതെ ആണ് കോച്ച് ലയണൽ സ്കലോണി കളം വിട്ടത്. അത് അർജന്റീനൻ താരങ്ങളുടെ പ്രകടനം മോശം ആയത് കൊണ്ടല്ല. 7 മാസം മുൻപ് തന്നെ ഈ ഗ്രൗണ്ടിൽ കാനഡയുമായി മത്സരം ഉണ്ടെന്ന് അറിഞ്ഞതാണ് അർജന്റീനൻ ടീം, അവർ എതിർ ടീമിനെയും കളിക്കാൻ പോകുന്ന സ്ഥലത്തിന്റെ പറ്റിയും നന്നായി പഠിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കാര്യങ്ങൾ മാറി മറിഞ്ഞു. കളിക്ക് രണ്ട് ദിവസം മുൻപ് ഗ്രൗണ്ടിലെ പിച്ച് അവർ മാറ്റുകയും കളിക്കാർക്ക് വേണ്ട വിധത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുകയും ചെയ്തില്ല.
അർജന്റീനൻ കോച്ച് ലയണൽ സ്കലോണി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:
” ഇന്നത്തെ മത്സരത്തിന്റെ കാര്യം 7 മാസം മുൻപേ ഞങ്ങൾ അറിഞ്ഞതാണ്, അതിനു അനുസരിച്ച് ഞങ്ങൾ കാര്യങ്ങൾ ക്രമീകരിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മുൻപ് വന്നു പിച്ച് മാറ്റിയപ്പോൾ ഞങ്ങൾ പ്രതീക്ഷ റിസൾട്ട് അതുണ്ടായില്ല. ഈ പിടിച്ച അറേബ്യൻ പിച്ചിനെക്കാൾ മോശം ആണ്. ഒരു ടൂർണമെന്റിൽ ഇങ്ങനെ ചെയ്യാൻ പാടില്ല”
മത്സരശേഷം അര്ജന്റീന താരം മാർട്ടിനെസ് പ്രതികരിച്ചത് ഇങ്ങനെ:
” ദുരന്തകാരമായ ഒരു പിച്ച് ആയിരുന്നു അവർ ഒരുക്കിയിരുന്നത്. സിന്തെറ്റിക് കോർട്ടിലെ പുല്ലിൽ അവർ സോട് ഘടിപ്പിച്ച് വെച്ചിരിക്കുകയാണ്. ബോൾ കാലിൽ കിട്ടുമ്പോൾ സർക്കസിൽ കളിക്കുന്ന പോലെ ആയിരുന്നു തോന്നിയത്. എത്രയൊക്കെ കഷ്ടപ്പാടുകൾ വന്നാലും ഞങ്ങൾ മുൻപോട്ടു തന്നെ പോയികൊണ്ടിരിക്കും”
ഇന്ന് നടന്ന മത്സരത്തിൽ അര്ജന്റീന 2-0 തിനാണ് കാനഡയെ തോല്പിച്ചത്. അടുത്ത അർജന്റീനയുടെ മത്സരം ജൂൺ 25 നു ചിലിയുമായിട്ടാണ്.