ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് ആഗ്രഹിക്കുന്നത്?; ചിരിപ്പിച്ച് പാറ്റ് കമ്മിന്‍സ്

ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് ആഗ്രഹിക്കുന്നതെന്നു വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഏതു തരത്തിലുള്ള പിച്ചാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന ആങ്കറുടെ ചോദ്യത്തോട് രസകരമായാണ് കമ്മിന്‍സ് പ്രതികരിച്ചത്.

ടെസ്റ്റ് പരമ്പരയ്ക്കായി പിച്ച് തയ്യാറാക്കാന്‍ എനിക്കു അവസരം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു പിന്നിലുള്ള ബുഷിനു സമാനമായ പിച്ചാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ചിരിയോടെയുള്ള കമ്മിന്‍സിന്റെ മറുപടി.

നിര്‍ഭാഗ്യവശാല്‍ പിച്ചിന്റെ കാര്യത്തില്‍ എനിക്കൊന്നും പറയാന്‍ സാധിക്കില്ല. ഏതു തരത്തിലുള്ള പിച്ചാണ് ലഭിക്കുകയെന്നു നമുക്കു കാത്തിരുന്നു കാണാം. കഴിഞ്ഞ കുറച്ചു സീസണുകളായി ഇവിടുത്തെ പിച്ച് വളരെ മികച്ചതായിരുന്നു. എന്നാല്‍ എന്റെ കരിയറിലെ ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ ഇവിടെയുള്ള പിച്ച് വളരെയധികം ഫ്ളാറ്റായിരുന്നു- കമ്മിന്‍സ് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായി മൂന്നാം തവണയും പരമ്പര നേടുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യയിറങ്ങുന്നത്. 2018-19, 2020-21 സീസണുകളില്‍ ഇന്ത്യക്കായിരുന്നു പരമ്പര വിജയം. എന്നാല്‍ ഇത്തവണ ടെസ്റ്റുകളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയത് ഇന്ത്യക്കു വെല്ലുവിളിയാണ്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി