ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ മനസ്സില്‍ എന്തായിരുന്നു?; വിശദീകരിച്ച് രോഹിത് ശര്‍മ്മ

കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 30 ഇത്രയും പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ താന്‍ പൂര്‍ണ്ണമായും ബ്ലാങ്കായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ആ സാഹചര്യത്തില്‍ ഗെയിം പ്രോട്ടീസിന് അനുകൂലമായിരുന്നതിനാല്‍ സമ്മര്‍ദ്ദം വളരെയേറെയായിരുന്നു. മറ്റൊരു ട്രോഫിയും കൈവിടുന്നതിന്റെ വക്കിലായതിനാല്‍ മൊത്തത്തില്‍ ഒരു മരവിപ്പായിരുന്നെന്ന് രോഹിത് സമ്മതിച്ചു.

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ രണ്ട് സിക്സറുകളും ബൗണ്ടറികളും പറത്തി ഒരോവറില്‍ 24 റണ്‍സെടുത്തു. ഇന്ത്യന്‍ ആരാധകര്‍ക്ക് മാത്രമല്ല, കളിക്കാര്‍ക്കും ഇത് തങ്ങളുടെ ടീമിന് മറ്റൊരു നിരാശ ഫൈനലായിരിക്കുമെന്ന് തോന്നി. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യ ക്ലാസനെ തക്കസമയത്ത് പുറത്താക്കുകയും അവസാന ഓവറില്‍ ഡേവിഡ് മില്ലറെ പിടിച്ചുകെട്ടി ഇന്ത്യയെ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടാന്‍ സഹായിക്കുകയും ചെയ്തു.

”അതെ, ഞാന്‍ പൂര്‍ണ്ണമായും ബ്ലാങ്കായിരുന്നു’,” ഡാലസില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രോഹിത് പറഞ്ഞു. പേസര്‍ ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന് അവസാന അഞ്ച് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ടി20 ലോകകപ്പ് ട്രോഫി തോല്‍വിയുടെ മുള്‍മുനയില്‍ നിന്ന് തട്ടിയെടുത്തു.

ഫൈനലിന്റെ അവസാന അഞ്ച് ഓവറുകളില്‍ ഇന്ത്യന്‍ ടീം വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എന്നാല്‍ അസാധാരണമായ എന്തെങ്കിലും പരീക്ഷിക്കുന്നതിന് പകരം അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തങ്ങല്‍ തീരുമാനിക്കുയായിരുന്നുവെന്നും രോഹിത് പറഞ്ഞു.

‘ശാന്തമായിരിക്കുകയും പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ വിജയത്തില്‍നിന്ന് ഏറെ അകലെയായിരുന്നപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഞങ്ങള്‍ എറിഞ്ഞ അഞ്ച് ഓവറുകള്‍ ഞങ്ങള്‍ എത്ര ശാന്തരാണെന്ന് കാണിച്ചുതരുന്നു,’ രോഹിത് പറഞ്ഞു.

Latest Stories

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം; പ്രത്യക്ഷ സമരത്തിലേക്കെന്ന് ആദിവാസി സംഘടനകള്‍

ഞാന്‍ കുറച്ച് ഹോക്കിയും കളിച്ചു, ആ ഷോട്ടിന് പിന്നിലുളള രഹസ്യം ഇത്, ഗുജറാത്തിന്റെ 15 കോടി കളിക്കാരന്റെ വെളിപ്പെടുത്തല്‍

നീലയിൽ ഇനിയില്ല; കെവിൻ ഡി ബ്രൂയിനെ മാഞ്ചസ്റ്റർ സിറ്റി വിട്ടു

ഋഷഭ് ഷെട്ടിക്കൊപ്പം ഒരു കൈ നോക്കാം, അജിത്തിനൊപ്പം ഏപ്രില്‍ റേസിനില്ല..; 'ഇഡ്‌ലി കടൈ'യുടെ അപ്‌ഡേറ്റുമായി ധനുഷ്

വഖഫ് ഭേദഗതി ബില്ലിൽ വൻ പ്രതിഷേധം; ചെന്നൈയിൽ നേതൃത്വം വഹിച്ചത് വിജയ്‌യുടെ തമിഴക വെട്രി കഴകം

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു; പ്രതി ഇപ്പോഴും കാണാമറയത്ത്

ടിക് ടോക് ഇന്ത്യയില്‍ തിരികെ എത്തുമോ? ടിക് ടോക്കിന് പകരം ട്രംപ് ചൈനയ്ക്ക് നല്‍കിയത് വന്‍ ഓഫര്‍; സ്വന്തമാക്കാന്‍ മത്സരിച്ച് അമേരിക്കന്‍ കമ്പനികള്‍

'സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിർത്തണം, കൈരളി ടിവിക്കു നേരെ നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്'; കെയുഡബ്ല്യുജെ

യുഎസ് കാറുകൾക്ക് 25% നികുതി ഏർപ്പെടുത്തിക്കൊണ്ട് കാനഡയുടെ തിരിച്ചടി; ട്രംപിന്റെ താരിഫുകളെ ശക്തമായി നേരിടുമെന്ന് കാർണി

എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്; മുഖ്യമന്ത്രിക്കും മകള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം