ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയ്‌നിസ്, ടിം ഡേവിഡ്, പാറ്റ് കമ്മിൻസ് ഒരു മത്സരത്തെ ഒറ്റക്ക് ജയിപ്പിക്കാൻ കഴിവും ശക്തിയും ഉള്ള താരങ്ങളാണ് ഇവർ. ഈ കാലയളവിൽ അവരുടെ ഭാഗത്ത് നിന്നുള്ള മാജിക്ക് പ്രകടനങ്ങൾ ധാരാളമായി നമ്മൾ കണ്ടിട്ടും ഉള്ളതാണ്. എന്നാൽ മത്സരത്തിന്റെ ഗതി തിരിച്ചുവിടാൻ തക്ക ശക്തിയുള്ള ഈ നാല് പേരുടെ വിക്കറ്റ് വീഴ്ത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് ഗുൽബദിൻ നബി എന്ന അഫ്ഗാൻ പേസർ.
2023 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ കിരീട വിജയത്തിൽ നിർണായകമായത് അവരുടെ അഫ്ഗാനിസ്ഥാന് എതിരായ പോരാട്ടമായിരുന്നു. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് മനോഹര തിരിച്ചുവരവിലൂടെ ഗ്ലെൻ മാക്സ്വെൽ നടത്തിയ തകർപ്പൻ ബാറ്റിംഗിലൂടെ ഓസ്ട്രേലിയ മത്സരം ജോയിക്ക് ആയിരുന്നു. ആ ജയമാണ് ഓസ്‌ട്രേലിയയെ അടുത്ത റൗണ്ടിൽ എത്തിച്ചതും. എന്തായാലും മറ്റൊരു ലോകകപ്പ് ഇത്തവണ ടി 20 ആണെന്ന് മാത്രം. അവിടെ ഓസ്‌ട്രേലിയക്ക് എതിരെ പഴയ ഒരു പ്രതികാരം കൂടി നടത്തി അഫ്ഗാനിസ്ഥാൻ ആവേശ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 149 റൺ ലക്‌ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് 127 റൺസിൽ അവസാനിക്കുക ആയിരുന്നു. അഫ്ഗാനിസ്ഥാൻ ആകട്ടെ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. അടുത്ത മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും ബംഗ്ലാദേശിനെ തോൽപ്പിക്കാൻ സാധിക്കുകയും ചെയ്താൽ അഫ്ഗാൻ സെമിയിൽ എത്തും.
ഓസ്‌ട്രേലിയയെ സംബന്ധിച്ച് അവരുടെ ബാറ്റിംഗ് നിരയുടെ മികവ് കൂടി പരിഗണിച്ചാൽ ഈ 149 എന്ന് പറയുന്നത് ഒരു ചെറിയ ലക്‌ഷ്യം മാത്രം ആയിരുന്നു. എന്നാൽ പിച്ച് സ്ലോ ആയി തുടങ്ങുന്നു എന്ന് മനയിലാക്കി ഗുൽബദിൻ നബി ബോളിങ്ങിൽ തന്റെ തന്ത്രങ്ങൾ മെനയുന്നു. ഓസ്‌ട്രേലിയൻ താരങ്ങൾക്ക് അടിതെറ്റുന്നു എന്ന് മനസിലാക്കി ആ തന്ത്രം കൂടുതൽ കൂടുതൽ പരീക്ഷിക്കുന്നതോടെ വിക്കറ്റുകൾ വീഴുന്നു. അതിൽ മാക്സ്വെല്ലിന്റെ വിക്കറ്റ് ആയിരുന്നു കളിയിലെ ആയതും. തന്റെ സ്പെല്ലിൽ 24 റൺ മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകൾ താരം നേടിയത്.
ഒടുവിൽ അഫ്ഗാന്റെ 21 റൺ ജയം പിറക്കുമ്പോൾ അതിനെ ഒരിക്കലും അട്ടിമറി എന്ന് വിളിക്കാൻ പറ്റില്ല. കാരണം ആ ജയം കഠിന നിശ്ചദാർഢ്യത്തിന്റെ ഫലമായി പിറന്ന ഒന്നാണ്. ഫീൽഡിങ് കൂടി മികവിൽ ആയിരുനെങ്കിൽ ഓസ്ട്രേലിയ ഒരു 100 റൺ പോലും നേടില്ല എന്ന് മത്സരം കണ്ടവർക്ക് മനസിലാകും.