കുഞ്ഞ് ഫാത്തിമ വലുതാവുമ്പോള്‍ അഭിമാനത്തോടെ തന്റെ കൂട്ടുകാരോട് അത് പറയും

മുഹമ്മദ് തന്‍സീ

ഇന്നത്തെ വനിതാ ദിനം പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബസ്മാ മറൂഫിന് സമര്‍പ്പിക്കുന്നു. ഇന്ത്യ പാക് മത്സരത്തിന് ശേഷം ബിസ്മയുടെ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ബസ്മ മുഴുവന്‍ സ്ത്രീകളുടെയും പ്രചോദനമാണ്.

6 മാസങ്ങള്‍ക്ക് മുമ്പ് പ്രസവം കഴിഞ്ഞ ഒരു സ്ത്രീ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ക്യാപ്റ്റനായി വേള്‍ഡ്കപ്പില്‍ മത്സരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ‘ഗര്‍ഭധാരണത്തിന് ശേഷം 6 മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് വളരെ പ്രചോദനകരമാണ്. ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ക്ക് ബിസ്മഹ്‌മറൂഫ് ഒരു മാതൃകയാണ്. ഇന്ത്യയില്‍ നിന്നും കുഞ്ഞ് ഫാത്തിമയോട് ഒരുപാട് സ്‌നേഹം. ലെഫ്റ്റ് ഹാന്‍ഡേര്‍സ് എന്നും സ്‌പെഷ്യല്‍ ആണ്, അതുകൊണ്ട് തന്നെ അവളും നിങ്ങളെപ്പോലെ തന്നെ ബാറ്റ് എടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’മത്സരശേഷം ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ സ്മൃതി മന്ധാന തന്റെ ഇന്‍സ്റ്റാഗ്രിമിലൂടെ പങ്കുവെച്ച വാക്കുകളാണിത്.

ഈ വനിതാ ദിനത്തില്‍ തന്നെ ഓസ്‌ട്രേലിയയുമായുള്ള പാകിസ്താന്റെ മത്സരത്തില്‍ ടോപ് സ്‌കോററായതും ബസ്മ തന്നെയാണ്. എട്ട് ബൗണ്ടറി ഉള്‍പ്പെടെ 78 റണ്‍സുകള്‍ ആ ബാറ്റില്‍ നിന്ന് പിറന്നു. കുഞ്ഞ് ഫാത്തിമ വളര്‍ന്നു വലുതാവുമ്പോള്‍ അഭിമാനത്തോടെ തന്റെ കൂട്ടുകാരോട് പറയുമായിരിക്കും.

‘എനിക്ക് വെറും 6 മാസം പ്രായമുള്ളപ്പോള്‍ എന്റെ അമ്മ എന്നെയും നോക്കി വീട്ടിലിരുന്നില്ല, പകരം വേള്‍ഡ്കപ്പ് മത്സരത്തില്‍ ഈ രാജ്യത്തെ ടീമിന്റെ ക്യാപ്റ്റനായി ലോകത്തെ മുഴുവന്‍ സ്ത്രീകളുടെയും പ്രചോദനമായി മാറുകയായിരുന്നു.’ Happy women’s day

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ