അധികാരവും പ്രശസ്തിയും കിട്ടിയപ്പോൾ സ്വഭാവം ആകെ മാറി, പിന്നെ അഹങ്കാരം കൂടി; ഇന്ത്യൻ താരത്തെക്കുറിച്ച് അമിത് മിശ്ര

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ പ്രധാനികളായിരുന്നു. രോഹിത് ടൂർണമെൻ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ 257 റൺസ് നേടിയപ്പോൾ അതുവരെ തിളങ്ങാതിരുന്ന കോഹ്‌ലി നിർണായകമായ 76 റൺസ് നേടി മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും സ്വന്തമാക്കി.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുതാരങ്ങളും ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2007ൽ ആദ്യ കിരീടം നേടിയതിന് ശേഷം 17 വർഷത്തിന് ശേഷം ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടമായിരുന്നു ഇത്. ഒരു ദശാബ്ദത്തിലധികമായി ഇന്ത്യയുടെ ആദ്യ ഐസിസി കിരീടം കൂടിയാണിത്, ഡബ്ല്യുടിസി 2023 ഫൈനലിനും ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്കും ശേഷം രോഹിത് ശർമ്മ എന്ന നായകന്റെ വിജയം കൂടി ആയിരുന്നു ഇത്തവണത്തെ ലോകകപ്പിലെ. ഇരുതാരങ്ങളും വിരമിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ അവർക്കൊത്ത പകരക്കാരെ കണ്ടെത്തുക ആണ് ഇനി ടീമിന് മുന്നിൽ ഉള്ള ലക്‌ഷ്യം.

വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. 2015 മുതൽ 2017 വരെ കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് മിശ്ര കളിച്ചത്. ക്യാപ്റ്റനായതിന് ശേഷം കോഹ്‌ലിയിൽ കണ്ട പെരുമാറ്റത്തിലെ മാറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

രോഹിതുമായുള്ള തൻ്റെ സമവാക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, താനും നിലവിലെ ഇന്ത്യൻ ക്യാപ്റ്റനും ക്രിക്കറ്റിലെ ആദ്യ നാളുകൾ മുതൽ ഇപ്പോൾ വരെ ആഹ്ലാദകരവും സൗഹൃദപരവുമായ ബന്ധമാണ് പങ്കിടുന്നതെന്നും എന്നാൽ അതേ സമയം കോഹ്‌ലിയിൽ നിന്ന് അത് പ്രതീക്ഷിക്കുന്നില്ലെന്നും മിശ്ര പരാമർശിച്ചു. കോഹ്‌ലിയുടെ സ്വഭാവമാറ്റം കാരണം ഇന്ത്യൻ ടീമിൽ അയാൾക്ക് സുഹൃത്തുക്കൾ കുറവാണെന്നും മിശ്ര പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- ” കോഹ്‌ലി നായകൻ ആകുന്നതിന് മുമ്പ് പെരുമാറിയ രീതിയിൽ അല്ല ഇപ്പോൾ പെരുമാറുന്നത്. എന്നാൽ രോഹിത് അങ്ങനെ അല്ല. അവൻ എല്ലാ കാലത്തും ഒരുപോലെയാണ് പെരുമാറുന്നത്. അതിനാൽ തന്നെ അവനോട് അടുപ്പം കൂടുതലുണ്ട്. എന്നാൽ കോഹ്‌ലിയോട് അങ്ങനെ ഇല്ല. അവനു സുഹൃത്തുക്കൾ കുറവാണ്.” മിശ്ര പറഞ്ഞു.

ഇരുവരെയും താരതമ്യപ്പെട്ടുത്തുമ്പോൾ ഏറ്റവും മികച്ച നായകനും ബാറ്ററുമായി രോഹിത്തിന്റെ പേര് തന്നെയാണ് മിശ്ര പറഞ്ഞത്.

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി