ഇത്ര വലിയ ലക്ഷ്യം നേടാൻ കഴിയില്ല എന്ന തോന്നൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തെ ഓർത്തു , ആ മുഖവും സ്കോർബോർഡും കണ്ടാൽ എങ്ങനെ സിക്സ് അടിക്കാതിരിക്കും; വലിയ വെളിപ്പെടുത്തലുമായി റിങ്കു സിംഗ്

റിങ്കു സിംഗ് കെകെആറിന്റെ ഹീറോ ആണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. വാശിയേറിയ മത്സരത്തിൽ, തന്റെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കാനും മാന്ത്രിക പ്രകടനം നടത്താനും റിങ്കുവിന് കഴിഞ്ഞു. അവസാന ഓവറിലെ അവസാന 5 പന്തിൽ 5 സിക്‌സറുകൾ പറത്തി കെകെആറിനെ വിജയത്തിലേക്ക് നയിക്കുമ്പോൾ കൊൽക്കത്തയുടെ കടുത്ത ആരാധകർ പോലും ടീം ജയിക്കുമെന്ന് കരുതിയില്ല.

205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആറിന് അവസാന ഓവറിൽ 29 റൺസ് വേണ്ടിയിരുന്നപ്പോൾ റിങ്കു യഷ് ദയാലിനെ അഞ്ച് സിക്സുകൾക്ക് പറത്തുക ആയിരുന്നു. ഇതോടെ, ഒരു ഐപിഎൽ ഇന്നിങ്‌സിന്റെ അവസാന ഓവറിൽ നേടിയ ഏറ്റവും ഉയർന്ന ലക്ഷ്യം മറികടന്ന (29) കെകെആർ സ്വന്തമാക്കി. ബേസിൽ തമ്പിക്ക് ശേഷം ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ റൺസ് (69) വിട്ടുകൊടുത്തതിന്റെ അനാവശ്യ റെക്കോർഡും യാഷ് സ്വന്തമാക്കി.

ടീമംഗങ്ങൾ പോലും തോൽവി ഉറപ്പിച്ച ഘട്ടത്തിൽ എത്തി അവിശ്വസനീയ വിജയം നേടികൊടുത്ത റിങ്കു സിംഗ് പോസ്റ്റ് മാച്ചിൽ പറഞ്ഞത് ഇങ്ങനെ – “സ്കോർബോർഡിൽ 18-ൽ 48 റൺസ് കണ്ടപ്പോൾ, അത് എന്നെ ലോകകപ്പിൽ പാക്കിസ്ഥാൻക്കെതിരായ കിംഗ് കോഹ്‌ലിയുടെ ഇന്നിംഗ്‌സിനെ ഓർമ്മിപ്പിച്ചു. ഞാൻ എല്ലാ രാത്രിയും ആ ഇന്നിംഗ്‌സ് കാണുമായിരുന്നു, അത് അതുപോലെ ഒന്ന് ചെയ്യാൻ എനിക്ക് ഊർജം നല്കി. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു.”

കഴിഞ്ഞ സീസണിലും സമാനമായ രീതിയിൽ മികച്ച പ്രകടനം നടത്തിയ താരത്തെക്കുറിച്ച് രവി ശാസ്ത്രി പറഞ്ഞത് ഇങ്ങനെ ആയിരുന്നു – “റിങ്കു സിംഗ് ഒരു പോക്കറ്റ് റോക്കറ്റാണ്. എത്ര നന്നായിട്ടാണ് അവന്‍ ബാറ്റ് ചെയ്തത്. അവന്‍ ഒരു സ്വതന്ത്ര ക്രിക്കറ്റ് കളിക്കാരനാണ്. അവന്‍ ഫീല്‍ഡ് ചെയ്യുന്ന രീതിയും ക്യാച്ചുകള്‍ എടുക്കുന്ന രീതിയും അവന്‍ ശരിക്കും ആസ്വദിക്കുകയും എല്ലാം നല്‍കുകയും ചെയ്യുന്നു.

“ബാറ്റിംഗില്‍, അവന്‍ ഫ്രെയിമില്‍ ചെറുതായിരിക്കാം, പക്ഷേ പന്ത് വളരെ കഠിനമായി അടിക്കുന്നതായി കണ്ടു. അവന്റെ ബാറ്റിംഗ് ശരിക്കും  അസാധ്യ മികവിലാണ്.”

Read more

ശാസ്ത്രി പറഞ്ഞത് പോലെ ലുക്ക് കൊണ്ട് റിങ്കുവിനെ അളക്കരുതെന്ന് സാരം.