കെ.എൽ രാഹുൽ എന്ന താരത്തെക്കുറിച്ച് അദ്ദേഹം കളിക്കളത്തിൽ കാണിക്കുന്ന അലസമായ സമീപനത്തെ കുറിച്ചുമെല്ലാം നമുക്ക് തർക്കങ്ങൾ ഉണ്ടാകാം. പക്ഷെ കളിക്കളത്തിന് പുറത്ത് അയാൾ ശരിക്കുമൊരു മാതൃക തന്നെയാണ്, ആരോടും ദേഷ്യമില്ല, വാശിയില്ല, എല്ലാവരോടും നന്നായി പോകണമെന്ന് മാത്രമാണ് ആഗ്രഹം. ഇന്നലെ നടന്ന ബാംഗ്ലൂർ- ലക്നൗ മത്സരത്തിൽ ബാംഗ്ലൂർ ബാറ്റിംഗിനിടെ ഫീൽഡ് ചെയ്ത രാഹുലിന് പരിക്കേറ്റ് കളം വിട്ടുപോകേണ്ടതായി വന്നിരുന്നു. ബാംഗ്ലൂർ ഉയർത്തിയ ചെറിയ സ്കോറിന് പെട്ടെന്ന് മറികടക്കാൻ ഇറങ്ങിയ ലക്നൗ നിരയിൽ രാഹുൽ ഇറങ്ങിയിരുന്നില്ല, എന്നാൽ ലക്നൗ ബാറ്റിംഗ് തകർന്നപ്പോൾ അവസാനം അവരെ സഹായിക്കാൻ രാഹുൽ ഇറങ്ങി. കാര്യമായ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം സ്പോർട്സൻസ്പിരിറ്റ് കാണിച്ചു കളത്തിൽ ഇറങ്ങി.
എന്നാൽ രാഹുലിന്റെ സകല വേദനകളും ,മറന്ന് അയാൾ ആക്റ്റീവ് ആകാൻ കാരണം ഇന്നലെ നടന്ന ഗംഭീർ- കോഹ്ലി വാക്ക്പോരിനെ തുടർന്നാണ്. അവിടെ അദ്ദേഹം ഇരുവരെയും പിടിച്ചുമാറ്റാനും പ്രശ്നങ്ങൾ ഒതുക്കാനും ഓടുന്നത് കാണാമായിരുന്നു. തന്റെ പ്രിയ സഹതാരവും, പ്രിയ പരിശീലകനും ഏറ്റുമുട്ടുമ്പോൾ കാലുവേദനയൊക്കെ പമ്പ കടത്തി അദ്ദേഹം പാഞ്ഞതിൽ അതിശയം ഇല്ല.
മീശമാധവൻ സിനിമയിലെ കൊച്ചിൻ ഹനീഫയുടെ രോഗം ജഗതിയുടെ ഒറ്റ അടിയിൽ മാറിയതുപോലെയായി രാഹുലിന്റെ അവസ്ഥാ. വഴക്ക് കണ്ടപ്പോൾ അദ്ദേഹത്തിന്റെ രോഗവും മാറിയെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നു.