'സമയമാകുമ്പോള്‍ ഞാന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തും'; പരസ്യ പ്രഖ്യാപനവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം

രോഹിത് ശര്‍മ്മ ചെറിയ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിന്റെ ടി20 ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതിനുശേഷം, ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമെതിരെ ഇന്ത്യയെ 3-0 ന് പരമ്പര വിജയത്തിലേക്ക് നയിച്ചു. അങ്ങനെയിരിക്ക അടുത്തിടെ സൂര്യകുമാര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കി.

2023 ഫെബ്രുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് അദ്ദേഹം തന്റെ ഏക ടെസ്റ്റ് കളിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അന്ന് നാഗ്പൂരില്‍ കളിച്ച ഏക ടെസ്റ്റില്‍ എട്ട് റണ്‍സിന് നഥാന്‍ ലിയോണ്‍ അദ്ദേഹത്തെ പുറത്താക്കി. അതിനുശേഷം, വലംകൈയ്യന്‍ ബാറ്റര്‍ ടീമില്‍ നിന്നുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സൂര്യകുമാര്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ തന്റെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സമയമാകുമ്പോള്‍ താന്‍ ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് സൂര്യകുമാര്‍ പറഞ്ഞു.

സമയമാകുമ്പോള്‍ ഞാന്‍ ഒരു ടെസ്റ്റ് തിരിച്ചുവരവ് നടത്തും. ഞാന്‍ എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളും കളിക്കുന്നു, അത് റെഡ്-ബോളോ വൈറ്റ്-ബോളോ ആകട്ടെ. ഒരു കളിയും എനിക്ക് നഷ്ടമാകുന്നില്ല. എല്ലാം നന്നായി വരുകയാണെങ്കില്‍, അത് സംഭവിക്കും, ”സൂര്യകുമാര്‍ പറഞ്ഞു.

Latest Stories

'ഇഡ്‌ലി കടൈ'യുമായി ധനുഷ്; വമ്പന്‍ പ്രഖ്യാപനം, റിലീസ് തീയതി പുറത്ത്

IND VS AUS: അവനെ ഓസ്‌ട്രേലിയയിൽ ഞങ്ങൾ പൂട്ടും, ഒന്നും ചെയ്യാനാകാതെ ആ താരം നിൽക്കും; വെല്ലുവിളിയുമായി പാറ്റ് കമ്മിൻസ്

നിയമസഭാ കയ്യാങ്കളി; ജമ്മുകശ്മീരിൽ 12 ബിജെപി എംഎല്‍എമാരെയടക്കം 13 പേരെ പുറത്താക്കി സ്പീക്കര്‍

സൽമാൻ ഖാനെ വിടാതെ ലോറൻസ് ബിഷ്ണോയ് സംഘം; വീണ്ടും വധഭീഷണി

ആരുടെ എങ്കിലും നേരെ വിരൽ ചൂണ്ടണം എന്ന് തോന്നിയാൽ അത് എന്നോടാകാം, അഡ്രിയാൻ ലുണയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം ഒരു ഉറപ്പും

ഇന്ത്യൻ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭീഷണികൾ; നിയമനടപടിക്ക് ആവശ്യപ്പെട്ട് റാണാ

ഇനി നായികാ വേഷം ലഭിക്കില്ല, ബോംബെ ചെയ്യരുതെന്ന് പലരും പറഞ്ഞു.. പക്ഷെ: മനീഷ കൊയ്‌രാള

'ഗര്‍വ്വ് അങ്ങ് കൈയില്‍ വെച്ചാല്‍ മതി'; അല്‍സാരി ജോസഫിന് രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്ക്

കരുത്ത് തെളിയിച്ച് മണപ്പുറം ഫിനാന്‍സ്; രണ്ടാം പാദത്തില്‍ 572 കോടി രൂപ അറ്റാദായം; ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ കമ്പനിയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും; ഏഴംഗബെഞ്ചില്‍ 4-3 നിലയിൽ ഭിന്നവിധി