ഹാർദിക് പാണ്ഡ്യയെ പോലെ ഒരു താരം ഉള്ളപ്പോൾ, ബുദ്ധി ഉണ്ടെങ്കിൽ ഉപയോഗിക്ക് പാകിസ്ഥാനികളെ; പാകിസ്ഥാൻ ടീമിനെ രക്ഷിക്കാൻ അവൻ വരണമെന്ന് സുനിൽ ഗവാസ്‌ക്കർ

പാക്കിസ്ഥാന്റെ 2022 ടി20 ലോകകപ്പ് യാത്ര ഏറെ കുറെ അവസാനിച്ച് കഴിഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യക്ക് എതിരായ 4 വിക്കറ്റും തോൽവികൾക്ക് ശേഷം – ഇന്ത്യയ്‌ക്കെതിരെ 4 വിക്കറ്റിനും സിംബാബ്‌വെ ഒരു റണ്ണിനും തോറ്റതോടെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിലാണ്. ഫൈനലിലെത്തും എന്ന് ഉറപ്പുള്ള ടീമുകളുടെ സാധ്യത ലിസ്റ്റിൽ ഉണ്ടായിരുന്ന പാകിസ്ഥാണ് ക്രിക്കറ്റിന് വലിയ നാണക്കേടായിരിക്കുകയാണ് തോൽവി.

വസീം അക്രം, മുഹമ്മദ് ആമിർ, ഷോയിബ് അക്തർ തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങൾ കളിക്കാർക്കും പിസിബി മേധാവി റമീസ് രാജയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചതോടെ ഈ തോൽവി പാകിസ്ഥാൻ ക്രിക്കറ്റിനെ നടുക്കി.

ഇന്ത്യാ ടുഡേയോട് സംസാരിക്കവേ സിംബാവെക്ക് എതിരെ 24 റൺ വഴങ്ങി 2 വിക്കറ്റും, 13 പന്തിൽ 12 റൺസും നേടിയ താരത്തെ പ്രശംസിച്ചു,. “ഹാർദിക് പാണ്ഡ്യയെ പോലെയുള്ള കളിക്കാരൻ” എന്ന നിലയിൽ, ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ താരത്തെ ടീമിൽ ഉൾപ്പെടുത്താതെ തീരുമാനത്തിനാണ് കൂടുതൽ വിമർശനവും ഉയരുന്നത്.”

“പാകിസ്ഥാന് സ്ഥായിയായ മധ്യനിരയില്ല. മുമ്പ് ഫഖര്‍ സമാനായിരുന്നു മൂന്ന്, നാല് നമ്പറുകളില്‍ കളിച്ചിരുന്നത്. ഇപ്പോള്‍ സ്‌ക്വാഡിലുണ്ടെങ്കിലും പ്ലേയിംഗ് ഇലവനിലില്ല. പാകിസ്ഥാന്റെ ടീം സെലക്ഷന്‍ മോശമാണ്. സിംബാബ്വെക്കെതിരെ മുഹമ്മദ് വസീം മികച്ച രീതിയില്‍ പന്തെറിഞ്ഞതും ഷോട്ടുകള്‍ കളിച്ചതും കണ്ടതാണ്. അദേഹത്തിന് പ്രതിഭയുണ്ട്’. ‘ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു താരമാണ്. വസീമിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ല’ ഗവാസ്‌ക്കര്‍ പറയുന്നു.

” സിഡ്നി പോലെ ഒരു സ്ഥലത്ത് ആണെങ്കിൽ സമ്മതിക്കാം. അല്ലാത്ത സ്ഥലത്ത് ബാറ്റ് ചെയ്യാനും ബോൾ ചെയ്യാനും അറിയാവുന്ന താരങ്ങൾ വേണം.”

എന്തായാലും നിരാശയുടെ പടുകുഴിയിൽ ബാബർ അസമിനും റമീസ് റാജക്കുമാണ് കൂടുതൽ വിമർശനം കേൾക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍