ഇനി ഒരു തിരിച്ചുവരവില്ല എന്നൊക്കെ പറഞ്ഞ് പുച്ഛിച്ചവർ എവിടെ, ഇതാ കണ്ടോ ചെക്കന്റെ റേഞ്ച് ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തീതുപ്പി ഭുവനേശ്വർ കുമാർ; എറിഞ്ഞത് തകർപ്പൻ സ്പെൽ

വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യയുടെ മുൻനിര പേസർ ഭുവനേശ്വർ കുമാർ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ മാനേജ്‌മെന്റ് അദ്ദേഹത്തെ പൂർണ്ണമായും ഒഴിവാക്കുകയും മറ്റ് യുവ ഓപ്ഷനുകൾ കണ്ടെത്തുകയും ചെയ്തതായി തോന്നുന്നു. 2022-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു വെറ്ററൻ പേസർ, ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന് തോറ്റതിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി.

അതിനുശേഷം ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ഭുവനേശ്വർ കുമാറിനെ തിരഞ്ഞെടുത്തിട്ടില്ല. എന്നാൽ രാജ്യാന്തര തിരിച്ചുവരവിൽ വലിയ പ്രതീക്ഷയില്ലെങ്കിലും ആഭ്യന്തര തലത്തിൽ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട് ഈ വെറ്ററൻ പേസർ. ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി 2023-ൽ (SMAT 2023) തന്റെ സംസ്ഥാന ടീമായ ഉത്തർപ്രദേശിനായി മികച്ച പ്രകടനം നടത്തിയാണ് ഭുവി തിരിച്ചുവന്നിരിക്കുന്നത്.

ഡെറാഡൂണിലെ അഭിമന്യു ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ഉത്തർപ്രദേശ് കർണാടകയുമായി ഏറ്റുമുട്ടിയപ്പോഴാണ് മികച്ച പ്രകടനം പിറന്നത്. ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറിൽ 196/4 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. 77 റൺസുമായി അഭിഷേക് ഗോസ്വാമി തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക 16 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139 എന്ന നിലയിൽ നിൽക്കെ ഭുവി മാജിക്കുമായി എത്തിയത് .

വെറും ഒമ്പത് പന്തിൽ അഞ്ച് ബാറ്റർമാരെ പുറത്താക്കി അദ്ദേഹം തന്റെ ടീമിനെ കളി ജയിപ്പിക്കാൻ സഹായിച്ചു. 139/5 എന്ന നിലയിൽ നിന്ന് കർണാടക 18.3 ഓവറിൽ 156 റൺസിന് ഓൾഔട്ടായി, യുപി 40 റൺസിന് ജയിച്ചു. 3.3 ഓവറിൽ 5/16 എന്ന നിലയിൽ ഭുവി ബൗളിംഗ് സ്പെൽ അവസാനിപ്പിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം തുടർന്ന് ഭുവി തിളങ്ങിയാലും ഇനി ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവിന് സാധ്യതയില്ല.