സഞ്ജുവിനെ കളിപ്പിക്കണമെന്ന് പറഞ്ഞവരൊക്ക എവിടെ, ഞങ്ങളുടെ പയ്യന്റെ കളി കാണുന്നുണ്ടല്ലോ അല്ലേ...; മാറ്റം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തിന് മുന്നോടിയായി 3-ാം നമ്പരിലെ ഋഷഭ് പന്തിന്റെ സ്വാധീനം ഇന്ത്യന്‍ ടീമിന് വലിയ പോസിറ്റീവ് ആണെന്ന് ഇന്ത്യന്‍ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ന്യൂയോര്‍ക്കിലെ കഠിനമായ ബാറ്റിംഗ് സാഹചര്യങ്ങളില്‍ പന്ത് തന്റെ മൂന്ന് ഇന്നിംഗ്സുകളിലുമായി 96 റണ്‍സ് സംഭാവന ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ റിഷഭ് പന്തിന്റെ റോള്‍ പൂര്‍ണ്ണമായും മാറി. സഞ്ജു സാംസണ്‍ ഈ ലോകകപ്പിന് മുമ്പ് വിക്കറ്റ് കീപ്പറായി കളിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. കാരണം അദ്ദേഹം ധാരാളം റണ്‍സ് നേടിയിരുന്നു. പക്ഷേ പന്തിനെ മൂന്നാം നമ്പറില്‍ ഇറക്കിയുള്ള പരീക്ഷണം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാം നമ്പരില്‍ പന്ത് കളിക്കുമ്പോള്‍ ഇടത്-വലത് കോമ്പിനേഷന്‍ മികച്ചതാണ്- ഹര്‍ഭജന്‍ പറഞ്ഞു.

ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഹര്‍ഭജന്‍ പ്രശംസിച്ചു. 5.41 എന്ന മികച്ച ഇക്കോണമി റേറ്റില്‍ മൂന്ന് കളികളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ നേടിയ ഹാര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബോളറാണ്.

ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് വീഴ്ത്തുന്നത് മികച്ച കാര്യമാണ്. നാലാമത്തെ ബോളറായാണ് അദ്ദേഹം ഈ ടൂര്‍ണമെന്റിലേക്ക് വന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ടം അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും വളരെ മികച്ചതാണ്- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ