രോഹിത് ഏത് ഗ്രൗണ്ടിൽ കളിച്ചാലും അത് ബാറ്റിംഗ് ട്രാക്ക്, എന്തിനാടോ ടി 20 യിൽ നിന്ന് വിരമിച്ചേ എന്ന് ആരാധകർ; സ്പിൻ അനുകൂല ട്രാക്കിലും പുലിക്കുട്ടിയായി ഇന്ത്യൻ നായകൻ

ഏകദിന ക്രിക്കറ്റിന്റെ ശൈലിയെ ഏറെ സ്വാധീനിച്ച ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീമിലെ സനത് ജയസൂര്യയും രമേഷ് കലുവിതരണയും ചേർന്ന സഖ്യം. വളരെ സാവധാനത്തിൽ നിലയുറപ്പിച്ച് മികച്ച ഒരു സ്കോറിൽ എത്തിയതിനുശേഷം ആഞ്ഞടിക്കുക എന്നതായിരുന്നു ഏകദിനക്രിക്കറ്റിലെ പരമ്പരാഗത ബാറ്റിങ് ശൈലി. 1996-ലെ ലോകകപ്പിൽ ഈ സഖ്യം അന്നുവരെയുണ്ടായിരുന്ന ഏകദിന ഓപ്പണിങ് ശൈലിയെ തിരുത്തിക്കുറിച്ചു. ആദ്യ ഓവറുകളിൽത്തന്നെ ആഞ്ഞടിച്ച് പരമാവധി റണ്ണുകൾ നേടി ഒരു വമ്പൻ സ്കോറിലേക്കെത്തുക എന്ന ശൈലിയായിരുന്നു ഇവർ പുറത്തെടുത്തത്.

അന്നുവരെ ക്രിക്കറ്റിൽ വലിയ ശക്തിയല്ലാതിരുന്ന ശ്രീലങ്കൻ ടീം, ഈ ശൈലി സ്വീകരിച്ച് 1996-ലെ ലോകകപ്പ് സ്വന്തമാക്കി. ഇതിനെത്തുടർന്ന് മിക്ക രാജ്യാന്തര ക്രിക്കറ്റ് ടീമുകളും ഇത്തരം ആഞ്ഞടിക്കുന്ന ബാറ്റ്സ്മാൻമാരെ ഓപ്പണർമാരായി നിയോഗിച്ചു. അമ്പതോവറിലുള്ള ഒരിന്നിങ്സിൽ 250 മുകളിലുള്ള മൊത്തം സ്കോർ സാധാരണമായി മാറി. ടീം റൺ പിന്തുടരുമ്പോൾ പോലും ആദ്യ 10 ഓവറുകൾ താരങ്ങൾ നന്നായി തന്നെ ഉപയോഗിച്ച്. അതോടെ ബോളറുമാർ സമ്മർദ്ദത്തിലായി.

അന്നത്തെ ആ സഖ്യം ഒരുക്കിയ അതെ പാതയിൽ മുന്നേറുകയാണ് രോഹിത് ശർമ്മ എന്ന ഇന്ത്യയുടെ നായകൻ. തന്റെ സഹ ഓപ്പണർ ആരെന്ന് ഇല്ല. പവർ പ്ലേ സമയത്ത് രോഹിത് ആക്രമിച്ചിരിക്കും. അതാണ് ഇന്ത്യക്ക് ആധിപത്യം നേടി കൊടുക്കുന്ന കാര്യവും. ലോകകപ്പിൽ ഇന്ത്യക്കായി അത്തരത്തിൽ താരം നൽകിയ തുടക്കമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചതും. ടി 20 ലോകകപ്പ് കിരീട വിജയത്തിലും അതിനിർണായകമായതും രോഹിത് നൽകിയ തുടക്കങ്ങൾ ആയിരുന്നു.

വ്യക്തിഗത സ്കോർ ഉയർത്താൻ അവസരം ഉള്ളപ്പോൾ പോലും അതിനേക്കാൾ ഉപരി തന്റെ ടീമിന് ആക്രമണ രീതിയിൽ ഉള്ള തുടക്കം നൽകാനാണ് രോഹിത് ശ്രമിക്കുന്നത്. ആ യാത്രയിൽ തനിക്ക് കിട്ടുന്ന അർദ്ധ സെഞ്ചുറിയും സെഞ്ചുറിയും എല്ലാം അയാൾക്ക് ബോണസ് ആണ്. ടി 20 യിൽ നിന്ന് വിരമിച്ച ശേഷം ഏകദിന ഫോർമാറ്റിൽ ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങൾ നടത്താൻ ഒരുങ്ങുമ്പോൾ അതിലും അയാൾ തന്റെ മികവ് കാണിച്ചിരിക്കുന്നു.

ലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ എതിരാളികൾ ഉയർത്തിയ 231 റൺ ലക്‌ഷ്യം പിന്തുടരുമ്പോൾ അത് ഒരു ചെറിയ സ്കോറായി തോന്നുമെങ്കിലും അത് ഒരിക്കലും അങ്ങനെ അല്ല എന്ന് പിച്ചിന്റെ സാഹചര്യം കണ്ടാൽ മനസിലാകും. സ്പിന്നര്മാര് ധാരാളം ഉള്ള ലങ്കൻ ടീമിന് പ്രതിരോധിക്കാൻ പറ്റുന്ന സാഹചര്യം ആ പിച്ചിൽ ഉണ്ടായിരുന്നു. എന്നാൽ രോഹിത് വ്യത്യസ്തനായത് അവിടെയാണ്. പവർ പ്ലേ ആധിപത്യം മുതലെടുത്ത് തുടക്കത്തിൽ അയാൾ കളിച്ച ഇന്നിംഗ്സ് ആണ് ഇന്ത്യയെ സഹായിച്ചത്. 47 പന്തിൽ 58 റൺ എടുത്ത ആ ഇന്നിംഗ്സ് ടി 20 മോഡിൽ ആയിരുന്നു. അതിൽ 7 ബൗണ്ടറിയും 3 സിക്‌സും ഉണ്ടായിരുന്നു.

എന്തിനാണ് രോഹിത് ഇപ്പോഴും ഈ മികവിലും ടി 20 യിൽ നിന്ന് വിരമിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

Latest Stories

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം